**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

3/18/2014

KALOLSAVAM 2.0 software for conducting school kalolsavam

  സംസ്ഥാന സ്കൂള്‍ കലോല്‍സവം സെപ്തംബര്‍ മാസം ആരംഭക്കാനിരിക്കെ സുഗമമായ കലോല്‍സവം നടത്തിപ്പിനായി വിവിധ സോഫ്റ്റ്‌വെയറുകള്‍ നിലവിലുണ്ടെങ്കലും ഇവയില്‍ ഭൂരഭാഗവും വിന്‍ഡോസ് അധിഷ്ഠിതമാണ് എന്നതിന് പരിഹാരമായി നമ്മുടെ ഫോറം അംഗവും കുണ്ടൂര്‍കുന്ന് TSNMHS സ്കൂളിലെ അധ്യാപകനുമായ ശ്രീ പ്രമോദ് എം മൂര്‍ത്തി സാര്‍ തയ്യാറാക്കിയ ഉബുണ്ടുവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ഇവിടെ പരിചയപ്പെടുത്തുന്നു.


Operating System    : Edubuntu 10.04
Recqirements           : MySql 5.1.73
                                 : GAMBAS2
                                 : Openoffice
  • Edubuntu10.04 ആണ് ഇതിന്റെ പ്രവര്‍ത്തനത്തിന് അനുയോജ്യം.
  • MySql Server 5.1.73 ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്തവര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം.(ഇന്റര്‍നെറ്റ് ഉള്ള കമ്പ്യൂട്ടറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുക. System->Administration->Synaptic Package Manager തുറക്കുക. തുറക്കുമ്പോള്‍ പാസ്‌വേഡ് ആവശ്യപ്പെടും ഇവിടെ സിസ്റ്റം പാസ്‌വേര്‍ഡ് നല്‍കുക. തുറന്ന് വരുന്ന പേജില്‍ Edit->Reload Package Information(Ctrl+R) ക്ലിക്ക് ചെയ്യുക. Search Box-ല്‍ Mysql എന്ന് സേര്‍ച്ച് ചെയ്യുക. Mysql-Server എന്നതില്‍ Right Click ചെയ്ത് Mark For Installation നല്‍കുക. തുടര്‍ന്ന് Aplly Button അമര്‍ത്തുന്നതോടെ Mysql-Server-5.1.73 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടാകും. Mysql-Server-5.1.73 ആണെന്ന് ഉറപ്പാക്കണം).While installation you will be asked to enter a password for MySql database please give “root” as password .
  അടുത്ത ഘട്ടം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനാണ്. ഇത് ചെയ്യുന്നതിന് മുമ്പായി ഡേറ്റാബേസിന് ആവശ്യമായ കുട്ടികളുടെ വിശദാംശങ്ങള്‍ തയ്യാറാക്കണം. ഇതിനായി സമ്പൂര്‍ണ്ണ സോഫ്റ്റ്‌വെയറില്‍ നിന്നും ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി വെക്കാം.
 മൂന്നാം ഘട്ടത്തില്‍ സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷനാണ് ഇതിനായി ഇവിടെ നിന്നും ലഭിക്കുന്ന  “kalolsavam2-0_0.0-1_all.deb” എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  Gdebipackage installer വഴി ഇന്‍സ്റ്റാള്‍ ചെയ്യുക.(Right Click on the Downloaded File ->Install with Gdebi Package Installer).
തുടര്‍ന്ന് Kalolsavam.tar.gz എന്ന ഫയലിനെ ഡെസ്ക്ടോപ്പിലേക്ക് സേവ് ചെയ്ത് Extract ചെയ്യുക.(Right Click on the zipped File->Extract Here). ഇപ്പോള്‍ KALOLSAVAM എന്ന പേരില്‍ ഒരു ഫോള്‍ഡര്‍ ഡെസ്ക്ടോപ്പില്‍ കാണാവുന്നതാണ്. ഈ ഫയല്‍ തുറന്ന് ഇതിലെ students.csv എന്ന ഫയലിലേക്ക് നാം നേരത്തെ തയ്യാറാക്കി വെച്ചിരുന്ന കുട്ടികളുടെ പേരുകള്‍ ഉള്ള ഫയലിലെ വിശദാംശങ്ങള്‍ പേസ്റ്റ് ചെയ്യുക. ഇതോടെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ടാവും
സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി Applications--> Other --> Kalolsavam2.0 എന്നതില്‍ ക്ലിക്ക് ചെയ്യുക. സ്കൂള്‍ കോഡ് തിരഞ്ഞെടുത്ത് സ്കൂളിന്റെ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യുക.താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ദൃശ്യമാകും



ഈ ജാലകത്തിന് മുകളിലെ "ഡേറ്റാബേസ്" എന്ന മെനുവിലെ "Import Database" എന്നതില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഡേറ്റാബേസ് തയ്യാറായിട്ടുണ്ടാവും.
ആദ്യമെനുവായ "എന്‍ട്രിഫോമുകള്‍" എന്നതില്‍ ക്ലിക്ക് ചെയ്താല്‍ data entry നടത്തുന്നതിനുള്ള പേജ് ദൃശ്യമാകും. കുട്ടികളുടെ അഡ്‌മുഷന്‍ നമ്പര്‍ നല്‍കി Enter Button അമര്‍ത്തുന്നതോടെ കുട്ടികളുടെ വിശദാംശങ്ങള്‍ കാണാവുന്നതാണ്. ഇതില്‍ നിന്നും മല്‍സരിക്കുന്ന ഇനങ്ങള്‍ തിരഞ്ഞെടുത്ത് സേവ് ചെയ്യുക. മറ്റ് പ്രവര്‍ത്തനങ്ങള്‍ സ്വയം മനസിലാക്കി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.

KALOLSAVAM2-0_0.0-1_all.deb
KALOLSAVAM.tar.gz
Help

No comments:

Post a Comment