പൊതുവിദ്യാഭ്യാസം -68-ാം മത് സംസ്ഥാന സംസ്ഥാന സ്കൂള്‍ കായിക മേളത്തില്‍ അണ്ടര്‍ 14 -ആര്‍ച്ചറിയും അണ്ടര്‍ 17 റോളര്‍ സ്കേറ്റിങ്ങ് എന്നീ കായിക ഇനങ്ങള്‍ ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - 2026-27 വര്‍ഷത്തെ വാര്‍ത്താ വായന മത്സരം സംഘടിപ്പിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***The Kerala Service Rules – Furnishing of Updated Residential Address by Employees on Leave Without Allowances — Implementation of the Recommendation of the Fourth Administrative Reforms Commission — Orders issued... See downloads**2026-27 വര്‍ഷം തസ്തിക നഷ്ടപ്പെട്ട സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരെ സംരക്ഷിക്കുന്നതിനുള്ള തുടര്‍നടപടികള്‍ – സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

4/24/2015

എസ്.എസ്.എല്‍.സി. പരീക്ഷാഫലം : ഇതുവരെ ലഭിച്ചത് 96 പരാതികള്‍ മാത്രം

2015 മാര്‍ച്ചില്‍ നടത്തിയ എസ്.എസ്.എല്‍.സി. പരീക്ഷാഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള 96 പരാതികള്‍ മാത്രമാണ് ബുധനാഴ്ച വരെ പരീക്ഷാഭവനില്‍ ലഭിച്ചത്. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഇതുകൊണ്ട് വ്യക്തമാകുന്നുവെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അഭിപ്രായപ്പെട്ടു. എസ്.എസ്.എല്‍.സി. പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ന്യൂനതകള്‍ പരിഹരിക്കാനുണ്ടെങ്കില്‍ പരാതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരോ, വിദ്യാര്‍ത്ഥികളോ നേരിട്ട് പരീക്ഷാഭവനില്‍ നല്‍കണം. sysmapb@gmail.comഎന്ന ഇ-മെയില്‍ ഐഡിയിലും 0471-2546832, 0471-2546833 എന്നീ ഫോണ്‍ നമ്പരുകളിലും പരീക്ഷാഭവനുമായി ബന്ധപ്പെടാം.

No comments:

Post a Comment