പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരെ സ്ഥലംമാറ്റി നിയമിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസ വകപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ സിനിയര്‍ അഡ്യിനിസ്പേറ്റിവ്‌ അസിസ്റ്റന്റ്/ അക്കണ്ട്സ്‌ ഓഫീസര്‍ (പി.എഫ്‌. )തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റവും അഡ്സിനിസ്ട്രേറ്റിവ്‌ അസിസ്റ്റന്റ് / അക്കാണ്ട്‌സ്‌ ഓഫീസര്‍/ അസിസ്റ്റന്റ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ ഓഫീസര്‍, പിഎ ടു ഡി.ഇ.ഒ എന്നി തസ്തികകളിലേക്കുള്ള സ്ഥലംമാറ്റം /സ്ഥാനക്കയറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു....ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - അന്താരാഷ്ട ലഹരി വിരുദ്ധ ദിനാചരണം - 2026 - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**വിദ്യാലയങ്ങളില്‍ തെരുവ്‌ നായ ശല്യം തടയുന്നത്‌ -ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത്‌ - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക

7/15/2015

പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്കൂളിന്റെ പേജിലെ Reports എന്ന പേജിലെ താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക


അപ്പോള്‍ ലഭിക്കുന്ന ജാലകങ്ങളില്‍ Failed ആയ കുട്ടികളുടെ ലിസ്റ്റ് ഉണ്ടെങ്കില്‍ അവരുടെ Application Id-ല്‍ ക്ലിക്ക് ചെയ്താല്‍ വിശദാംശങ്ങളടങ്ങിയ പേജ് ലഭിക്കും. ആ പേജിലെ Application Id-യില്‍ ക്ലിക്ക് ചെയ്താല്‍ എഡിറ്റ് ചെയ്യുന്നതിനുള്ള പേജ് ലഭിക്കും അക്കൗണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് എഡിറ്റ് ചെയ്യേണ്ടത്. അപേക്ഷയിലുള്ളത് പോലെയാണ് ബാങ്ക് അക്കൗണ്ടിലെ വിവരങ്ങള്‍ എന്ന് ഉറപ്പാക്കുക. വിവരങ്ങള്‍ നല്‍കി ചുവടെയുള്ള Update ബട്ടണ്‍ അമര്‍ത്തുക.

No comments:

Post a Comment