01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

7/19/2015

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്തു കൊണ്ടിരിക്കുന്ന മഴ മൂലം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമാണ്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച സ്‌കൂളുകള്‍, കോളജുകള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സി ബി എസ് ഇ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം തിങ്കളാഴ്ച അവധിയാണ്.
ഹയര്‍സെക്കന്‍ഡറി ട്രാന്‍സ്ഫര്‍ കോമ്പിനേഷന്‍ അലോട്ട്‌മെന്റ് നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസുകള്‍ പ്രവര്‍ത്തിക്കും.  സര്‍വകലാശാലാ പരീക്ഷകളില്‍ മാറ്റമില്ല.

No comments:

Post a Comment