പൊതുവിദ്യാഭ്യാസം - എസ്‌.എസ്‌.എല്‍.സി. സര്‍ട്ടിഫിക്കറ്റിലെ പേര്‌ തിരുത്തി നല്‍കുന്നതിനുള്ള നിലവിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ച്‌ - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**അധികമായി നല്‍കിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പെന്‍ഷനര്‍ /കുടുംബപെന്‍ഷനര്‍ എന്നിവരില്‍ നിന്നും തിരികെ ഈടാക്കുന്നത്‌ -മാര്‍ഗനിര്‍ദേശങ്ങള്‍ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.** പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ സി.എസ്‌.എസ്‌ പോര്‍ട്ടല്‍ മുഖേനയുള്ള ഫണ്ട്‌ വിനിയോഗം - സംബന്ധിച്ച്‌...ഡൌണ്‍ലോഡ്സ് കാണുക**

7/21/2015

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലംwww.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറത്തില്‍ അപേക്ഷ ഫീസ് സഹിതം മാര്‍ച്ചിലെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത സ്‌കൂളിലെ പ്രിന്‍സിപ്പാലിന് ജൂലൈ 30-നകം സമര്‍പ്പിക്കണം. ഫീസ് വിവരം : പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപ. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയ്ക്ക് പേപ്പര്‍ ഒന്നിന് 300 രൂപ. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപ. യാതൊരു കാരണവശാലും അപേക്ഷ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. അപേക്ഷാഫോറം സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷ പരീക്ഷാസെക്രട്ടറി നല്‍കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ഓഗസ്റ്റ് അഞ്ചിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ നോട്ടിഫിക്കേഷനും പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി സെപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 27. ഫീസൊടുക്കേണ്ട അവസാന തീയതി ജൂലൈ 29. ഡേറ്റാ അപ്‌ലോഡ് ചെയ്യേണ്ട തീയതി ജൂലൈ 30.

No comments:

Post a Comment