കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/24/2015

ഹൈസ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ബാംഗ്ലൂരില്‍ പരിശീലനം

ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ഹൈസ്‌കൂള്‍ വിഭാഗം ഇംഗ്ലീഷ് അദ്ധ്യാപകര്‍ക്കായി സെപ്തംബര്‍ 10 മുതല്‍ ആരംഭിക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ നടത്തുന്ന 30 ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന മറ്റ് വിഷയക്കാരായ അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയും അപേക്ഷയും സഹിതം അദ്ധ്യാപകരും അദ്ധ്യാപക പരിശീലകരും സെപ്തംബര്‍ ഒന്നിന് മുന്‍പായി ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി. പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തില്‍ അയക്കണം. മൊബൈല്‍ : 9496268605. ഫോണ്‍ : 0471-2341883.

No comments:

Post a Comment