കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/19/2015

SCHOOL KALOLSAVAM SOFTWARE ubuntu based

സ്കൂള്‍ കലോല്‍സവ നടത്തിപ്പിനായി കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ  ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ ഒരു സോഫ്റ്റ്‌വെയര്‍ അയച്ചു തന്നിരിക്കുന്നു. ഈ സോഫ്റ്റ്‌വെയര്‍ കലോല്‍സവനടത്തിപ്പിന് ഏറെ സഹായകരമാകുമെന്ന കാര്യത്തില്‍  സംശയമില്ല. Open oofice spreadsheet/Libre office spreadsheet ല്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വയറിന് പ്രത്യേകിച്ച് ഇന്‍സ്റ്റലേഷന്‍ നടപടികള്‍ വേണ്ട എന്ന പ്രത്യേകതയും ഉണ്ട്. സോഫ്റ്റ് വെയറിന്റെ കൂടെ  അതിനെ പ്രവര്‍ത്തിപ്പിക്കേണ്ട രീതി വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയലും നല്‍കിയിരുക്കുിന്നു.  ഈ സോഫ്റ്റ്‌വെയര്‍ അയച്ചു തന്ന  ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍.
കലോത്സവം സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..
ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക..

2 comments: