പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

9/18/2015

ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ്

പുതുതായി സര്‍വ്വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് (സെപ്തംബര്‍ 2015 ല്‍ 50 വയസ് പൂര്‍ത്തിയാകാത്ത) ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നതിനും നിലവില്‍ അംഗങ്ങളായവര്‍ക്ക് വരിസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും വരിസംഖ്യ കിഴിവ് വരുത്തേണ്ടതാണെന്ന് ഇന്‍ഷ്വറന്‍സ് വകുപ്പ് അറിയിച്ചു. ഡ്രായിങ് ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അര്‍ഹരായ എല്ലാ ജീവനക്കാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. 2015 സെപ്തംബര്‍ ഒന്നാം തീയതി 45 വയസ് കഴിയാത്തവര്‍ക്ക് നിര്‍ബന്ധമായും ഒടുക്കേണ്ട ചുരുങ്ങിയ പ്രതിമാസ വരിസംഖ്യയുടെ ഇരട്ടിവരെ ആവശ്യപ്രകാരം ഈടാക്കാം. 45 വയസ് കഴിഞ്ഞവര്‍ക്ക് ഒടുക്കേണ്ട നിര്‍ബന്ധിത വരിസംഖ്യ മാത്രമേ ശമ്പളത്തില്‍ നിന്നും കിഴിവ് വരുത്തുവാന്‍ അനുവാദമുളളു. പുതുതായി ചേരുന്ന ജീവനക്കാര്‍ക്ക് അംഗത്വ നമ്പര്‍ ലഭിക്കുന്നതിനായി 2015 സെപ്തംബര്‍ മാസത്തെ ശമ്പളം മാറിയതിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഫാറം സി ഓഫീസ് മേലധികാരി സാക്ഷ്യപ്പെടുത്തി ഒക്ടോബര്‍ മാസത്തില്‍ തന്നെ ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസുകളില്‍ നല്‍കണം.

No comments:

Post a Comment