കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

9/03/2015

ദാമ്പത്യത്തര്‍ക്കങ്ങളുള്ളവരുടെ കുട്ടികള്‍ക്ക് ടി.സി.അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന കേസുകളില്‍ കുട്ടികളുടെ ടി.സി അനുവദിക്കുന്നതിന് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ടി.സി. നല്‍കുന്നത് വിലക്കിക്കൊണ്ടുള്ള കോടതി വിധികളൊന്നും നിലവിലില്ലെങ്കില്‍ ഏത് രക്ഷിതാവിന്റെ കരുതലിലും സംരക്ഷണയിലുമാണോ കുട്ടി കഴിയുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി. അനുവദിക്കാവുന്നതാണ്. മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയ കേസുകളിലും വിവാഹ മോചനം ചെയ്യപ്പെട്ട കേസുകളിലും കുട്ടി യഥാര്‍ത്ഥത്തില്‍ ആരുടെകൂടെയാണോ ജീവിക്കുന്നത് ആ രക്ഷിതാവിന്റെ അപേക്ഷയില്‍ കുട്ടിക്ക് ടി.സി അനുവദിക്കാവുന്നതാണ്.

No comments:

Post a Comment