**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

1/15/2016

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളായി

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്ക്കായി പ്രത്യേക പരിശോധന സംഘങ്ങളെ നിയോഗിച്ച് പരിശോധനയും നിരീക്ഷണവും നടത്തുന്നതിന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് അനുവദനീയമായതില്‍ കവിഞ്ഞ് കുട്ടികളെ കുത്തി നിറച്ച് കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി എടുക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള വാഹനങ്ങളുടെ പുറകിലും വശങ്ങളിലും സ്‌കൂളിന്റെ ഫോണ്‍ നമ്പര്‍, ചൈല്‍ഡ് ലൈന്‍ നമ്പര്‍, 1098, മറ്റ് എമര്‍ജന്‍സി നമ്പറുകള്‍ എന്നിവയും വാഹനത്തിനുള്ളില്‍ കുട്ടികളുടെ പേരുവിവരവും രക്ഷകര്‍ത്താക്കളുടെ പേരും ഫോണ്‍ നമ്പരും അടങ്ങിയ പട്ടികയും ഉണ്ടെന്ന് ഉറപ്പ് വരുത്തും. ഡ്രൈവര്‍മാര്‍ നിര്‍ദിഷ്ട യോഗ്യതയും പരിചയവും ഉള്ളവരാണെന്നും സ്വകാര്യ വാഹനങ്ങള്‍ വിദ്യാഭ്യാസ വാഹനങ്ങളായി ഉപയോഗിക്കുന്നില്ലെന്ന് സ്‌കൂള്‍ പരിസരത്ത് തന്നെ പരിശാധന നടത്തി ഉറപ്പ് വരുത്തും. വാഹനങ്ങളില്‍ അഗ്നി ശമന ഉപകരണം, സ്പീഡ് ഗവേര്‍ണര്‍, എമര്‍ജന്‍സി എക്‌സിറ്റ് എന്നിവ നിലവിലുണ്ടെന്നും എന്നും പ്രവര്‍ത്തനക്ഷമമാണെന്നും ബന്ധപ്പെട്ട ആര്‍.ടി.ഒ.മാര്‍ ഉറപ്പ് വരുത്തണം. ഇ. ഐ. ബി വാഹനങ്ങളില്‍ നിര്‍ബന്ധമായും ഡോര്‍ അറ്റന്‍ഡന്റ് ഉണ്ട് എന്ന് ഉറപ്പ് വരുത്തണം ഇവര്‍ സ്റ്റോപ്പുകളില്‍ കുട്ടികളെ റോഡ് മുറിച്ച് കടക്കുന്നതിന് സഹായിക്കണമെന്ന് നിര്‍ദ്ദേശം നല്‍കണം Stage Carriage കളില്‍ സ്‌കൂള്‍ കുട്ടികളെ കയറ്റുന്നതിന് വിമുഖത കാണിക്കുന്നവരെയും അപമര്യാദയായി പെരുമാറുന്ന സ്വകാര്യ ബസ് ഉടമകള്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണം. എല്ലാ സ്‌കൂളുകളിലും ഒരു അദ്ധ്യാപകനെ ട്രാഫിക് നോഡല്‍ ഓഫീസറായി നിയമിക്കണം. വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നങ്ങള്‍ നിരന്തരമായി നിരീക്ഷിക്കുന്നതിനും അപ്പപ്പോള്‍ പരിഹാരം തേടുന്നതിനും വിവിധ ഏജന്‍സികളുടെ (പോലീസ്, വിദ്യാഭ്യാസ വകുപ്പ് മുതലായവ) സഹായം തേടുന്നതിനുമായി ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ നിയോഗിക്കണം.. ഈ ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പര്‍ എല്ലാ സ്‌കൂള്‍ അധികാരികള്‍ക്കും ട്രാഫിക് നോഡല്‍ ഓഫീസര്‍ക്കും നല്‍കേണ്ടതുമാണെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment