പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/21/2016

രണ്ടുവയസ്സിനുതാഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ തദ്ദേശസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പുജോലിയില്‍ നിന്ന് ഒഴിവാക്കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുളള തിരഞ്ഞെടുപ്പു സംബന്ധിച്ച ചുമതലകളില്‍നിന്ന് രണ്ടു വയസ്സിനു താഴെ പ്രായമുളള കുട്ടികളുടെ അമ്മമാരെ ഒഴിവാക്കിക്കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. ഇതുസംബന്ധിച്ച സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്റെ ശുപാര്‍ശ പരിഗണിച്ചാണ് തീരുമാനം. രണ്ടു വയസ്സുവരെയുളള കുട്ടികള്‍ക്ക് ശ്രദ്ധയും പരിരക്ഷയും മാതാവിന്റെ സാമീപ്യവും ആവശ്യമുളള കാലയളവായതിനാലും കുട്ടികള്‍ക്ക് മുലയൂട്ടുന്ന കാലയളവായതിനാലും ഇത്തരം അമ്മമാരെ തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിക്കുന്നത് കുട്ടികളുടെ ഉത്തമതാല്‍പര്യത്തിന് അനുഗുണമാകില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയിരുന്നു. ഇതു പരിഗണിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്ന അവസരത്തില്‍ കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

No comments:

Post a Comment