XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

3/22/2016

IMAGE BASED QUIZ MAKER PROGRAMME BY PRAMOD MURTHY

പ്രമോദ് മൂര്‍ത്തി സാറിന്റെ Quiz Maker Software എല്ലാവരും ഉപയോഗപ്പെടുത്തി കാണും എന്ന് പ്രതീക്ഷിക്കുന്നു.അതിന്റെ പരിഷ്കരിച്ച ഒരു പതിപ്പുമായാണ് ഇത്തവണ സാര്‍ നിങ്ങളെ  മുമ്പിലെത്തിയിരിക്കുന്നത്.അക്ഷര രൂപത്തിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും മാത്രം ഉള്‍പ്പെടുത്താവുന്ന  സോഫ്ട്‌വെയര്‍ ആയിരുന്നു കഴിഞ്ഞ പോസ്റ്റില്‍ അവതരിപ്പിച്ചിരുന്നത്. ഇത്തവണ ചിത്രങ്ങളും ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു സോഫ്ട്‌വെയറിനെയാണ് മൂര്‍ത്തി  സാര്‍ അവതരിപ്പിക്കുന്നത്.കഠിണ പരിശ്രമത്തിന്റെ ഒടുവിലാണ് ഈ സോഫ്‍ട്‌വെയറിനെ പ്രമോദ് മൂര്‍ത്തി സാര്‍ രുപപ്പെടുത്തിയത്.സാറിന്റ ഈ പ്രയത്നം അനുകരണീയം തന്നെയാണ്. ശ്രീ പ്രമോദ് മൂര്‍ത്തി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ അകംനിറഞ്ഞ നന്ദി .
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം
Click here to download PhoQuiz:Image Based Quiz making Software
മുകളില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍നിന്ന്  GQuizMaker2.0_All_Ubuntu.tar.gz എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഡെസ്ക്ക്ടോപ്പിലേയ്ക്ക് Extract ചെയ്യുക.

2.GQuizMaker2.0 എന്ന ഫോള്‍ഡറിനക്കത്തുള്ള gq.sh എന്ന ഫയലിനെ ഡബിള്‍ക്ലിക്ക് ചെയ്ത് run in terminal ക്ലിക്ക് ചെയ്യുക.സിസ്റ്റം പാസ്‌വേഡ് നല്‍കിയാല്‍ സോഫ്ട്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.
3.സിസ്റ്റം restart ചെയ്യുക.
4.application-->Accessories-->PhoQuiz:Image Based Quiz Making Software എന്ന ക്രമത്തില്‍ സോഫ്ട്‌വെയര്‍ തുറക്കുക.
5.തുറന്ന്  വരുന്ന ജാലകത്തില്‍ 4 options കാണാം.1.create new database 2.Use existing database 3.import database 4.export database
6.create new database ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പുതുതായി  ചോദ്യങ്ങളും ചിത്രങ്ങളും , ചോയ്സും ചേര്‍ക്കാം.(യൂസര്‍നെയിം,പാസ്‌വേര്‍ഡ്   ഇവ നല്കിവേണം ഡാറ്റാബേസ് തയ്യാറാക്കാന്‍)
യൂസര്‍നെയിം  : mnp
പാസ്വേര്‍ഡ്    : gopi

7.Use existing database ​എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ക്വിസ് നടത്താം.യൂസര്‍ നെയിം mnp; പാസ്‌വേഡ് gopi നല്കുവാന്‍ മറക്കരുത്.
8.import database ഓപ്ഷന്‍ ഉപയോഗിച്ച്  ഗോപി കൃഷ്ണന്‍ സാറ്‍ തയ്യാറാക്കിയ പത്താം ക്ലാസിലെ ഗണിത ചോദ്യങ്ങളും ചോയ്സും അടങ്ങിയ database നെ സോഫ്‍ട്‌വെയറിലേയ്ക് import ചെയ്യാം.
9.export database ഓപ്ഷന്‍ ഉപയോഗിച്ച് നിങ്ങള്‍  തയ്യാറാക്കിയ  database നെ export ചെയ്യാം.
സോഫ്ട്‌വെയര്‍ പ്രവര്‍ത്തിപ്പിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

No comments:

Post a Comment