XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

6/22/2016

GAINPF - A COMPLETE GUIDE

GAINPFമായി ബന്ധപ്പെട്ട് ശ്രീ പ്രകാശ്‍ മണികണ്ടന്‍ സാര്‍ അയച്ച്കൊടുത്ത ചില ഹെല്‍പ്പ് ഫയലുകളാണ് ഇന്നിവിടെ അവതരിപ്പിക്കുന്നത്.ഐഡഡ് സ്കൂള്‍ ജീവനക്കാരുടെ KASEPF ലോണ്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖാംതിരം സമര്‍പ്പിക്കണമെന്ന് ഉത്തരവ് ഇറങ്ങി മാസങ്ങള്‍ മൂന്ന് പിന്നിട്ടിട്ടും ഇതുവരെയും അഡ്മിന്‍ സെറ്റ് ചെയ്യാത്ത ചില സ്കൂളുകളുണ്ട് എന്നത് വാസ്തവമാണ്.പ്രയാസപ്പെട്ട് കാര്യങ്ങളെല്ലാം പഠിച്ച് ലോണ്‍ ബില്‍  ട്രഷറിക്ക് സബ്മിറ്റ് ചെയ്താലോ ,പല കാരണങ്ങള്‍ കണ്ടെത്തി ബില്ലുകള്‍ മടക്കുന്നുണ്ടത്രെ.ബില്‍ മടക്കാനുള്ള  പ്രധാന കാരണം KASEPF ബില്ലിന്റെ കൂടെ സമര്‍പ്പിക്കേണ്ട ഡോക്യമെന്റുകളെ സംബന്ധിച്ച് സ്കൂള്‍ അധികൃതര്‍ക്ക് വ്യക്തമായ ധാരണ ഇല്ലാത്തതാണെങ്കില്‍ ചില സാങ്കേതിക പ്രശ്നങ്ങളാണ് ചില സ്കൂളുകള്‍നേരിടുന്നത്.DPI ഇറക്കിയ ഏറ്റവും പുതിയ സര്‍ക്കുലറില്‍  ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍  ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമാക്കിട്ടുണ്ട്.ഈ സര്‍ക്കുലര്‍ വായിക്കുക.
ഇതുവരെ GAINPFല്‍ ലോണ്‍ അപേക്ഷ സമര്‍പ്പികാത്തവര്‍, GAINPFല്‍ തെറ്റായി opening Balance - OB loan എന്നിവ എന്റര്‍ ചെയ്ത് വിഷമിക്കുന്നവര്‍ പ്രകാശ്‍ സാര്‍ അയച്ച് തന്ന ഹെല്‍പ്പ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്  ഉപയോഗപ്പെടുത്താവുന്നതാണ്.
1.GAINPF USER MANUAL
2.GAINPF QUICK REFERENCE GUIDE BY DEO OFFICE KOTHAMANGALAM
3.HOW TO RESET WRONGLY ENTERED OPENING BALANCE - OB LOAN - A HELP FILE
4.CIRCULAR 1(21-06-2016). CIRCULAR 2(04-06-2016). 3. G.O Dtd 16-03-2016

No comments:

Post a Comment