**Medical Insurance Scheme for State Government Employees and Pensioners- MEDISEP- Extension of the first phase of the MEDISEP scheme for a period of two months - Sanction- Orders issued..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

9/07/2016

STD 10- MATHS SINGLE CLICK RANDOM WORKSHEET GENERATOR SOFTWARE FOR MATHS

 പത്താം ക്ലാസിലെ ഗണിത പാഠപുസ്തകത്തിലെ സമാന്തര ശ്രേണി, വൃതങ്ങള്‍, സാധ്യത, രണ്ടാംകൃതി സമവാക്യം - വര്‍ഗ്ഗത്തികവ് , രണ്ടാംകൃതി സമവാക്യം -ഘടക ക്രിയ എന്നീ പാഠഭാഗങ്ങളില്‍നിന്നുള്ള വ‍ര്‍ക്ക്ഷീറ്റുകള്‍ Generate ചെയ്യുന്ന ഒരു സോഫ്റ്റ് വെയര്‍ ത്യായറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക് വെയ്ക്കുകയാണ്  കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ഗണിത ക്ലബ്ബ് .ഈ വര്‍ക്ക് ഷീറ്റുകള്‍ കുട്ടികള്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കിയ കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബിനും അതിന് നേത‌ൃത്വം നല്‍കുന്ന ശ്രീ പ്രമോദ് മൂര്‍ത്തി സാറിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.
സോഫ്ട് വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന വിധം
1. ഇവിടെനിന്ന് സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ്  ചെയ്ത്  ഡസ്ക്ക്ടോപ്പിലേയ്ക്ക്  Extract ചെയ്യുക.
Download One Click Worksheets Software
2.Extract ചെയ്ത  ഫോള്‍ഡറില്‍ Right click ചെയ്ത് properties തുറന്ന് permission നല്‍കിയിട്ടുണ്ടെന്ന് ഉറപ്പുു വരുത്തുക.
3.mnp.sh ഫയലില്‍ ഡബിള്‍ ക്ലിക്ക്  ചെയ്യുക.തുറന്ന് വരുന്ന ജാലകത്തില്‍ run in terminal ക്ലിക്ക് ചെയ്യുക..
4. System password നല്‍കി installation പൂര്‍ത്തിയാക്കുക.
5. Applications -> Education -> One_click_Worksheets എന്ന ക്രമത്തില്‍ ഓപ്പണ്‍ ചെയ്യുക.
6.തുറന്ന് വന്ന ജാലകത്തില്‍ Try it ക്ലിക്ക് ചെയ്യുക. അപ്പോള്‍ Maths worksheet generator window തുറന്ന് വരും. അതില്‍ന്നിന്ന്  select ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് ആവശ്യമുള്ള പാഠഭാഗത്തിന്റെ പേരിന്റെ മുകളില്‍  ക്ലിക്ക് ചെയ്യുക. ആ പാഠഭാഗത്തിന് സംബന്ധിച്ച വര്‍ക്ക് ഷീറ്റ്  പി.ഡി എഫ് രൂപത്തില്‍ പ്രത്യക്ഷപ്പെടും.

No comments:

Post a Comment