**Medical Insurance Scheme for State Government Employees and Pensioners- MEDISEP- Extension of the first phase of the MEDISEP scheme for a period of two months - Sanction- Orders issued..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

9/20/2016

ULSAV - SOFTWARE FOR SCHOOL KALOLSAVAM BY ABDU RAHIMAN


https://sites.google.com/site/alrahiman1/Ulsav%202014.accde?attredirects=0&d=1
സ്കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പിന്‍റെ ജോലിഭാരത്തിന് അല്പം ആശ്വാസമേകുന്ന ഒരു സോഫ്റ്റ്‍വെയറാണ് ഉത്സവ്. എല്ലാം തികഞ്ഞ ഒരു സോഫ്റ്റ്‍വെയറാണെന്ന് അവകാശപ്പെടുന്നില്ല.  സങ്കീര്‍ണ്ണമായ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് അല്പം സഹായമേകുക മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. ഇത് മൈക്രോസോഫ്റ്റിന്‍റെ ആക്സസിലാണ് തയ്യാറാക്കിയിട്ടുള്ളത്. ആവശ്യകതകള്‍ക്കനുസരിച്ച് കാലക്രമേണ ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതാണ്.
വിദ്യാര്‍ത്ഥികളില്‍ നിന്നും എന്‍ട്രി ഫോം ലഭിക്കുന്ന മുറയ്ക്ക് ഇതില്‍ രജിസ്ട്രേഷന്‍ നടത്തിയാല്‍ മതി. സ്റ്റേജിലേക്കും മറ്റും ആവശ്യമായ എല്ലാ റിപ്പോര്‍ട്ടുകളും നിഷ്പ്രയാസം ഇതില്‍ നിന്ന് ലഭിക്കുന്നു. പൂര്‍ണ്ണമായും കലോത്സവ മാനുവലിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതായത് കൊണ്ട് എന്‍ട്രിയില്‍ തെറ്റുകള്‍ വരുത്തുമ്പോള്‍ സോഫ്റ്റ്‍വെയര്‍ പ്രസ്തുത തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏറ്റവും പുതുതായി ഉള്‍ക്കൊള്ളിച്ച ഇനങ്ങള്‍ അടക്കമുള്ള ഐറ്റം കോഡ് ലിസ്റ്റ് ഇതില്‍ ലഭ്യമാണ്. ഓരോ ഇനങ്ങളുടെയും മത്സരങ്ങള്‍ അവസാനിക്കുന്നതിനനുസരിച്ച് മത്സര ഫലങ്ങള്‍ വളരെ എളുപ്പത്തില്‍ എന്‍റര്‍ ചെയ്യാം. ഫലങ്ങള്‍ എന്‍റെര്‍ ചെയ്ത ഉടനെ തന്നെ അത്തരം ഇനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പ്രിന്‍റ് ചെയ്ത് നല്‍കാം. സര്‍ട്ടിഫിക്കറ്റിന്‍റെ ഡിസൈന്‍ മാത്രം പ്രസുകളില്‍ നിന്ന് പ്രിന്‍റ് ചെയ്താല്‍ മതി. ബാക്കിയുള്ള വിവരങ്ങള്‍ സോഫ്റ്റ്‍വെയറില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളിലേക്ക് പ്രിന്‍റ് ചെയ്യാം. നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അപ്ഡേറ്റഡ് റിസല്‍ട്ട് സ്റ്റേറ്റ്മെന്‍റ് പ്രിന്‍റ് ചെയ്യാം.
ഈ സോഫ്ട്‌വെയര്‍ തയ്യാറാക്കി  ഷേണി ബ്ലോഗിലൂടെ പങ്ക് വെച്ച Govt Girls HSS, B.P.Angadi യിലെ അധ്യാപകന്‍ ശ്രീ അബ്ദുറഹിമാന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click Here to Download Ulsav Software

Click here to Download Ulsav Help File

No comments:

Post a Comment