**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

10/20/2016

STANDARD 10 - SOCIAL II - UNIT 6 - EYES IN THE SKY AND DATA ANALYSIS -STUDY MATERIALS

പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രത്തിലെ ആറാം അധ്യായമായ ആകാശ കണ്ണുകള്‍  എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട ചില മറ്റീരിയലുകളുമായി  ഷേണി ബ്ലോഗ് വായനക്കാരുടെ മുന്നിലെത്തിയിരിക്കുയാണ് എസ്.ഐ.എച്ച്.എസ് ഉമ്മത്തൂരിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ  യു.സി.അബ്ദുള്‍ വാഹിദ് സര്‍. ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
UNIT 6 - EYES IN THE SKY AND DATA ANALYSIS
പൂർവ്വികർ ആഹാരസമ്പാദനത്തിനും ശത്രുക്കളിൽ നിന്നുള്ള രക്ഷയ്ക്കും മലമുകളിലും മരങ്ങളിലും കയറി വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയ അന്ന് ആരംഭിച്ച വിദൂര സംവേദനം പുരോഗതി പ്രാപിച്ചു കൊണ്ടിരിക്കുന്നു. വാണിജ്യമാരംഭിച്ചതോടെ കച്ചവടക്കാരിൽ നിന്നും നാവികരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഭൂപടങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ദുർഘടമായ പ്രദേശങ്ങളുടെ വിവരം ശേഖരിക്കാനും, വിവരശേഖരണത്തിന് ധാരാളം സമയമെടുക്കുന്നതുകൊണ്ടും, ദിനേന നടക്കുന്ന മാറ്റങ്ങൾ അറിയാൻ പ്രയാസമുള്ളതുകൊണ്ടും അതിനൊരു എളുപ്പവഴി ആലോചിച്ചു . അവിടെയാണ് വിദൂരതയിൽ നിന്ന് വിവരം ശേഖരിക്കുന്ന ശാസ്ത്രം ഇക്കാണുന്ന പുരോഗതി കൈവരിച്ചത്. റിമോട്ട് സെൻസിങ്ങിന്റെ മൂന്ന് അടിസ്ഥാന ഘടകങ്ങളാണല്ലൊ- ഊർജ്ജം, സെൻസർ, പ്ലാറ്റ്ഫോം. ഭൗമോപരിതലത്തിലോ ബലൂണിലോ വിമാനത്തിലോ കൃത്രിമ ഉപഗ്രഹത്തിലോ ഉറപ്പിച്ച ക്യാമറയോ സ്കാനറോ വൈദ്യുതകാന്തിക വികിരണത്തിന്റെ പ്രതിഫലനത്തോത് മനസ്സിലാക്കി നമുക്കെത്തിച്ചു തരുന്ന ആകാശക്കണ്ണുകൾ നമുക്ക് വളരെയേറെ പ്രയോജനം ചെയ്യുന്നു. നമുക്ക് ലഭിക്കുന്ന സ്ഥാനീയ വിവരങ്ങളും വിശേഷണങ്ങളും കമ്പ്യൂട്ടർ ഭൂ വിവര വ്യവസ്ഥയിൽ ശേഖരിച്ച് വിശകലനത്തിനു വിധേയമാക്കി ഉപയോക്താവിന് ആവശ്യമായ വിവരങ്ങൾ നൽകാൻ സാധിക്കുന്ന GIS സാങ്കേതിക വിദ്യയെക്കുറിച്ച് പറയുന്ന അധ്യായം അവസാനിക്കുന്നത് ഉപഗ്രഹധിഷ്ഠിത ഗതി നിർണയ സംവിധാനങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ്. അമേരിക്കയുടെ GPS ഉം മറ്റ് രാജ്യങ്ങളുടെ നാവിഗേഷൻ സിസ്റ്റവും പരിചയപ്പെട്ടതിന് ശേഷം നമ്മുടെ ഉപഗ്രഹ സംവിധാനത്തെയും 2016 ഏപ്രിൽ 28 ന് വിക്ഷേപപണം പൂർത്തിയാക്കിയ നമ്മുടെ സ്വന്തം നാവിക് (എഴാമത്തെ IRNSS 1G) ന്റെ കാര്യംപറഞ്ഞ് സ്വയംപര്യാപ്തത നേടിയ ഇന്ത്യയുടെ യശസ്സ് വാനോളമുയർത്തിയാണ്.
STD 10 SOCIAL II - UNIT 6 -  ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും - Teaching Manual
STD 10 SOCIAL II - UNIT 6 -   ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും - Main Points

STD 10 - SOCIAL- UNIT 6 ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും -presentation

No comments:

Post a Comment