പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

6/26/2017

STANDARD 10 - PHYSICS - CHAPTER 1 - PRESENTATION ON FORCED VIBRATIONS AND RESONANCE

പത്താ ക്ലാസ് ഫിസിക്സിലെ പ്രണോദിതകമ്പനവും അനുനാദവും എന്ന ഒന്നാം അധ്യായവുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷന്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് പെരിങ്ങോട് എച്ച്.എസ്സിലെ ശ്രീ രവി സര്‍.ഈ വര്‍ഷം ഐ.സി.ടി പരിശീലനം നേടികഴിഞ്ഞതിന് ശേഷം ക്ലാസ് മുറികളെ പൂര്‍ണ്ണമായും ഐ.സി.റ്റി അധിഷ്ടിതമാകുവാന്‍ നിരന്തരം പരിശ്രമിക്കുകയാണ് ശ്രീ രവി സര്‍.അദ്ദേഹം ഇതിനകം തന്നെ 8, 9, 10 ക്ലാസുകളിലെ ഫിസിക്സ് , കെമിസ്ട്രി  വിഷയങ്ങളുമായി ബന്ധപ്പെട്ട് എട്ടോളം പ്രസന്റേഷനുകള്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്ക്‌വെച്ചിട്ടുണ്ട്.എല്ലാം അധ്യാപകരും ഇതുപോലെ പരിശ്രമിച്ചാല്‍ ക്ലാസ് അന്തരിക്ഷം വളരെ ആസ്വാദ്യകരമാക്കാം.അല്ലേ? ശ്രീ  രവി സാറിന്റെ പരിശ്രമത്തിന് ഷേണി ബ്ലോഗ് ഹൃദയത്തിന്റെ  ഭാഷയില്‍ നന്ദി അറിയിക്കുന്നു. അദ്ദേഹത്തില്‍നിന്ന് വീണ്ടും ഇതുപോലുള്ള സൃഷ്ടികള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ഈ പ്രസന്റേഷന്റെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രേക്ഷകര്‍ കമന്റിലൂടെ അറിയിക്കുമല്ലോ...
പ്രണോദിതകമ്പനവും അനുനാദവും - 10ാം ക്ലാസ് ഫിസിക്സ് - പ്രസന്റേഷന്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

OTHER WORKS BY SRI RAVI P CLICK HERE

No comments:

Post a Comment