**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

9/21/2017

INSTALL FEST - ONLINE REGISTRATION STARTED

സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും ഓഫീസ് ആവശ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്രദമായ ഓഫീസ് പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫറ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോ-ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫറ്റ്‌വെയറുകള്‍, വിദ്യാഭ്യാസ സോഫറ്റ്‌വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫറ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഐടി@സകൂളിന്റെ ജില്ലാ റിസോഴ്‌സ് കേന്ദ്രങ്ങളിലാണ് ഇന്‍സ്റ്റാള്‍ഫെസ്റ്റ് നടത്തുന്നത്. സോഫറ്റ്‌വെയര്‍, സംബന്ധമായ വിദഗ്ധരുടെ ക്‌ളാസുകളും ഗ്നു/ലിനക്‌സ് സംശയ നിവാരണ സെഷനും ഉണ്ടായിരിക്കും. തെരഞ്ഞെടുത്ത വിദ്യാലയങ്ങളിലെ ഹായ്‌സ്‌കൂള്‍ കുട്ടിക്കൂട്ടം അംഗങ്ങള്‍ക്ക് ഇന്‍സ്റ്റലേഷന്‍ പരിശീലനവും നല്‍കും. വീട്, വിദ്യാഭ്യാസം, വാണിജ്യം, ഭരണനിര്‍വഹണം തുടങ്ങി എല്ലാ മേഖലകളിലും സ്വതന്ത്ര സേഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെ ഗുണഫലങ്ങളെപ്പറ്റി ലോകജനതയെ ബോധവല്‍ക്കരിക്കുകയാണ് സ്വതന്ത്രസോഫറ്റ്‌വെയര്‍ ദിനാചരണത്തിന്റെ ലക്ഷ്യം. വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗം ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ ഭാഗമായി ടെണ്ടര്‍ വിളിച്ച 60250 ലാപ്‌ടോപ്പുകളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതുകൊണ്ടുമാത്രം ഖജനാവിന് 900 കോടി രൂപ ലാഭിക്കാനാവും. ജില്ലാതല ഇന്‍സ്റ്റാള്‍ ഫെസ്റ്റിന്റെ തുടര്‍ച്ചയായി ആദ്യം 161 സബ് ജില്ലകളിലും പിന്നീട് മുഴുവന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.kite.kerala.gov.in വെബ്‌സൈറ്റിലെ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് രജിസ്‌ട്രേഷന്‍ ലിങ്കില്‍ സെപ്റ്റംബര്‍ 26 നകം രജിസ്റ്റര്‍ ചെയ്യണം.
INSTALL FEST  - CLICK HERE TO REGISTER ONLINE 

No comments:

Post a Comment