ധനകാര്യ (പ്രൊവിഡൻ്റ് ഫണ്ട്) വകുപ്പ് - കേരള സംസ്ഥാന സർക്കാർ ജനറൽ പ്രൊവിഡൻ്റ് ഫണ്ട്, മറ്റ് സമാന പ്രൊവിഡൻ്റ് ഫണ്ടുകൾ - നിക്ഷേപ തുകയ്ക്ക് 2026 ജൂലൈ 1 മുതൽ 2026 സെപ്റ്റംബർ 30 വരെ 7.1 % നിരക്ക് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**ദേശീയ ദിനാഘോഷങ്ങള്‍ - സ്വാതന്ത്ര്യദിനം 2026 - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ -സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി നിയമനത്തിന്‌ വ്യവസ്ഥാപിതമായ തസ്തികള്‍ മാറ്റി വച്ചിട്ടുള്ള മാനേജ് മെന്റുകളില്‍ ജീവനക്കാരുടെ ക്രമീകരണവും , ഭിന്നശേഷി ഒഴിവ്‌ മാറ്റി വയ്കുുന്നതും, RPWD ആക്ട്‌ 2016 സെക്ഷന്‍ 34(2) പ്രകാരമുള്ള നടപടികള്‍ എന്നിവയില്‍ തുടര്‍നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**ട്രഷറി വകുപ്പ്‌ -BIMS ബില്ലുകള്‍ക്ക്‌ ഇ-വൌച്ചര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്‌ -നിര്‍ദ്ദേശം-സംബന്ധിച്ച്‌ ..ഡൌണ്‍ലോഡ്സ് കാണുക**

9/14/2017

PROGRESS REPORT GENERATOR 2017 (WINDOWS BASED PROGRAMME)

ഓണം പരീക്ഷ കഴിഞ്ഞ് അധ്യാപകര്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് തയ്യാറാക്കുന്ന തിറക്കിലാണല്ലോ..അധ്യാപകരുടെ ജോലി ഭാരം കുറക്കാനായി  ജിജി വര്‍ഗ്ഗീസ് സര്‍ തയ്യാറാക്കിയ ഒരു എക്സല്‍ പ്രോഗ്രാം ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.പ്രേക്ഷകര്‍ കണ്ട് കാണുമല്ലോ. കുട്ടികള്‍ക്ക് 40 മാര്‍ക്കിന്റെയും 80 മാര്‍ക്കിന്റെയും പേപ്പറുകളില്‍ ലഭിച്ച സ്കോര്‍ രേഖപ്പെടുത്തിയാല്‍  അതത് വിഷയങ്ങളില്‍ ലഭിച്ച ഗ്രേഡ് , ഗ്രേഡ് വിശകലനം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രോഗ്രാമായിരുന്നു അത്.
അത് ശ്രദ്ധിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.....
എന്നാല്‍ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റ് ചെയ്യുന്ന ഒരു പ്രോഗ്രാം കൂടി  തയ്യാറാക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുകയുണായി. അതനുസരിച്ചാണ് ജിജി സര്‍  ഈ പ്രോഗ്രസ്സ് റിപ്പോര്‍ട്ട് ജനറേറ്റര്‍ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത് .  പ്രോഗ്രാമിലൂടെ
1. Class wise Marklist ജനറേറ്റ് ചെയ്യാം.
2.Individual progress report പ്രിന്റ് ചെയ്യാം
3.Grade, remark എന്നിവ  ജനറേറ്റ് ചെയ്യാം.
A4 ഷീറ്റില്‍ പ്രിന്റ് എടുക്കണമെന്ന്  ഓര്‍ക്മികുമല്ലോ..
തിറക്കിനിടയിലും സമയം കണ്ടെത്തി ഈ പ്രോഗ്രാം തയ്യാറാക്കി അധ്യാപകരെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ച  St.Thomas HSS, Eruvellipra സ്കൂളിലെ ശ്രീ ജിജി വര്‍ഗ്ഗീസ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

PROGRESS CARD GENERATOR 2017 ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

1 comment: