കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

9/11/2017

SSLC PHYSICS - CHAPTER 4 - POWER TRANSMISSION AND DISTRIBUTION - SLIDESHOW PRESENTATION

പത്താം ക്ലാസ് ഫിസിക്സ് നാലാം അധ്യായത്തിലെ പവാർ പ്രേഷണവും വിതരണവും എന്ന പാഠ ഭാഗത്തെ ആസ്പദമാക്കിയുള്ള ഐ സി ടി  പ്രസന്റേഷന്‍ ഷേണി  ബ്ലോഗിലൂടെ പങ്ക്‌വെയക്കുകയാണ് പാലക്കാട് ജില്ലയിലെ പെറിങ്ങോട് എച്.എച്.എസ്സിലെ ശ്രീ രവി. പി സര്‍.ഈ പ്രസന്റേഷന്‍ ഉബുണ്ടുവില്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു.ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD SIDESHOW PRESENTATION ON POWER TRANSMISSION AND DISTRIBUTION  STD 10 - CHAPTER 4
For more resources by Ravi Click Here

No comments:

Post a Comment