കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/18/2018

SSLC CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES BY UNMESH B

പത്താം ക്ലാസ്സിലെ കുട്ടികൾ പ്രയാസകരം എന്ന് അഭിപ്രായപ്പെടുന്നു ഒരു യൂണിറ്റാണ് രസതന്ത്രത്തിലെ നാലാം യൂണിറ്റ് . ക്രിയാശീല ശ്രേണിയും   വൈദ്യുത രസതന്ത്രവും . ഇതിന്റെ സമഗ്രമായ ക്ലാസ് നോട്ട്സ് മെമ്മറി ടെക്‌നിക്കുകൾ സഹിതം പോസ്റ്റ് ചെയ്യുകയാണ് .വളരെ കഠിനമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പഠനവിഭവം തയ്യാറാക്കിയ തിരുവന്തപുരം ജില്ലയിലെ കല്ലറ ജി.വി.എച്ച് .എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ ഉന്മേഷ് ബി സാറിന് ഷേണി ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD CHEMISTRY CHAPTER 4 - DETAILED NOTES AND MEMORY TECHNIQUES
MORE RESOURCES BY UNMESH  - CLICK HERE

No comments:

Post a Comment