കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/24/2018

SSLC CHEMISTRY D+ CAPSULE BY RAVI P ; H S PERINGODE

ഒരു സ്‌കൂളിന്റെ വിജയ ശതമാനം നിർണയിക്കുന്നത് D+ ലഭിക്കുന്ന വിദ്യാർത്ഥികളെ ആശ്രയിച്ചാണ് .അവർക്കു വേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ കൊടുത്താൽ മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു .അതിനു വേണ്ട ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് .എല്ലാ കുട്ടികൾക്കും പ്രയോജനപ്രദമാകട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട് വിജയാശംസകൾ നേരുന്നു .
RAVI P ; HSA PHY.SCIENCE
H.S PERINGODE, PALAKKAD

ശ്രീ രവി സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
CLICK HERE TO DOWNLOAD CHEMISTRY D+ CAPSULE 
FOR MORE RESOURCES BY SHRI RAVI P  - CLICK HERE

No comments:

Post a Comment