കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/02/2018

SSLC ഫലം പ്രഖ്യാപിച്ചു

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസമന്ത്രി ശ്രീ സി രവീന്ദ്രനാഥ് തിരുവനന്തപുരത്താണ് ഫലപ്രഖ്യാപനം നടത്തിയത്. ആകെ പരീക്ഷ എഴുതിയ  441103 പേരില്‍ 431162 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.  97.84 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണം 34313 ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച ജില്ല  എറണാകുളം ആണ്. ഏറ്റവും കുറവ് കുട്ടികള്‍ കുട്ടികള്‍ വിജയിച്ചത്  വയനാട് ജില്ലയിലും. 100% വിജയം നേടിയ വിദ്യാലയങ്ങള്‍ 1565. ഗവ സ്കീളുകള്‍ 517. എയ്ഡഡ് 659 രണ്ട് വിഷയത്തില്‍ തോറ്റ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന സേ പരീക്ഷ  ന് നടക്കും . റീവാല്യുവേഷന്‍ , ഫോട്ടോകോപ്പി , സ്ക്രൂട്ടിനി എന്നിവക്ക്  മെയ് 5 മുതല്‍ 10 വരെ അപേക്ഷിക്കാം . സേ പരീക്ഷ മെയ് 21 മുതല്‍ 25 വരെ വിശദമായ ഫലം ലഭിക്കുന്നതിന് ചുവടെയുള്ള ലിങ്കുകള്‍ പരിശോധിക്കുക.
 പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പി.ആര്‍.ഡി. ലൈവ്’ (PRD LIVE) എന്ന മൊബൈല്‍ ആപ്പിലൂടെ ലഭിക്കും.
TO DOWNLOAD PRD LIVE APP CLICK HERE
ഐ.ടി സ്കൂള്‍  സ്കൂളിന്റെ (KITES) സഫലം എന്ന മൊബൈല്‍ ആപ്പിലൂടയും ഫലമറിയാം.
TO DOWNLOAD SAPAHALAM APP CLICK HERE ചുവടെ നല്‍കിയിട്ടുള്ള  ലിങ്കുകളില്‍ ക്ലിക്ക്  ചെയ്തും എസ്.എസ്.എല്‍ സി ഫലമറിയാന്‍ സാധിക്കും.

  • www.keralaresults.nic.in      Schoolwise Results
  • www.bpekerala.in 
  • www.results.kerala.nic.in        schoolwise Results
  • www.results.itschool.gov.in(schoolwise)     Result Anlaysis 
  • www.prd.kerala.gov.in  schoolwise  Results    Educational District wise Results
  • No comments:

    Post a Comment