കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/28/2018

സ്‌കൂള്‍ പ്രവേശനോത്സവ ഗാനം പ്രകാശനം ചെയ്തു

2018-19 ലെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പ്രവേശനോത്സവഗാനം പ്രകാശനം ചെയ്തു.  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ എസ്.എസ്.എ ഡയറക്ടര്‍ ഡോ.എ.പി. കുട്ടികൃഷ്ണന് സി.ഡി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.  ഡി.പി.ഐ. ഡോ. മോഹന്‍കുമാര്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സുനില്‍കുമാര്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.പി. അനില്‍കുമാര്‍, അഡീഷണല്‍ പി.എ. സോമശേഖരന്‍ നായര്‍, എസ്.എസ്.എ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍മാരായ ശിവരാജന്‍, സുരേഷ്‌കുമാര്‍ തുടങ്ങിയ വിദ്യാഭ്യാസ മേഖലയിലെ ഉന്നതോദ്യോഗസ്ഥരും, കവി മുരുകന്‍ കാട്ടാക്കട, സംഗീത സംവിധായകന്‍ വിജയ് കരുണ്‍ എന്നിവരും സംബന്ധിച്ചു.  ഇക്കൊല്ലത്തെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയും സംഗീതം നല്‍കിയിരിക്കുന്നത് വിജയ് കരുണുമാണ്.  ഗാനമാലപിച്ചിരിക്കുന്നത് ശ്രേയ ജയദീപാണ്.  സ്‌കൂള്‍ പ്രവേശനോത്സവദിനമായ ജൂണ്‍ ഒന്നിന് സംസ്ഥാനത്തെ മുഴുവന്‍ പൊതുവിദ്യാലയങ്ങളിലും എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനോത്സവഗാനത്തോടെയാണ് വിദ്യാലയ പ്രവേശനോത്സവ ചടങ്ങുകള്‍ ആരംഭിക്കുക

No comments:

Post a Comment