കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/08/2018

CHANDRA DINA QUIZ 2018 BY AJIDAR V V

ചാന്ദ്ര ദിനത്തോടനുബന്ധിച്ചു നടത്താവുന്ന ക്വിസ്സ് ചോദ്യങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ഗവ. എച്ച് എസ് .എസ്സിലെ അധ്യാപകന്‍ ശ്രീ  അജിദര്‍ സര്‍. എല്‍.പി.,യു.പി, ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്കായി പ്രത്യേക പ്രസന്റേഷനുകള്‍ ഇതില്‍ ഉള്‍പെടുത്തിട്ടുണ്ട്.ആവശ്യക്കാര്‍ക്ക് ഈ പ്രസന്റേഷന്‍ ഫയലുകളുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
CHANDRA DINA QUIZ L P
CHANDRA DINA QUIZ U P
CHANDRA DINA QUIZ HS
CHANDRA DINA QUIZ LP _UP_ HS 

No comments:

Post a Comment