കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/04/2018

INDEPENDENCE DAY QUIZ 2018 IN VIDEO FORMAT **UPDATED ON 04-08-2018

**സ്വാതന്ത്ര്യ സമര സേനാനികളുടെ അപര നാമങ്ങള്‍ എന്ന  പുതിയ ഒരു ക്വിസ്  ചോദ്യോത്തരങ്ങളടങ്ങിയ വീഡിയോ ചേര്‍ത്ത് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു.
ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാചരണവുമായി ബന്ധപ്പെട്ട  പിതിയ ക്വിസ് ചോദ്യോത്തരങ്ങള്‍ വീഡിയോ രൂപത്തില്‍ തയ്യാറാക്കി ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ്  GHSS Perassannur(Malappuram Dt) ലെ PHYSICAL SCIENCE അധ്യാപിക ശ്രീമതി  Shaharban .  Shaharban ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
For more resources by Shaharban Teacher  - Click Here

No comments:

Post a Comment