കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

8/07/2018

INDEPENDENCE DAY QUIZ 2018 - LP, UP, HS AND HSS LEVEL BY AJIDAR V V

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ക്വിസ് മല്‍സരങ്ങളില്‍ ചോദിക്കാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്ത് തയ്യാറാക്കിയ പ്രസന്റേഷന്‍ പി.ഡി.എഫ് രൂപത്തിലാക്കി  ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് വയനാട് ജില്ലയിലെ കുഞ്ഞോം ജി.എച്ച്.എസ്.എസ്സിലെ അധ്യാപകന്‍ ശ്രീ അജിദര്‍ വി.വി ‍ശ്രീ അജിദര്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിനറെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ L P
CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ U P
CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ HS
CLICK HERE TO DOWNLOAD INDEPENDENCE DAY QUIZ L P/UP/HS/HSS

No comments:

Post a Comment