കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

9/11/2018

SSLC EASY NOTES - ALL SUBJECTS - VOL I, II , (MALAYALAM AND ENGLISH MEDIUM)

ബ്ലോഗുകളുള്‍പ്പെടെയുള്ള വിവിധ സൈറ്റുകളില്‍ അപ് ലോഡ് ചെയ്യപ്പെട്ട SSLC പഠനവിഭവങ്ങളില്‍ ഒന്നാം ഭാഷയും ഐ.റ്റിയും ഒഴികെയുള്ളവ മുഴുവന്‍ ഓരോ ടേമിലേക്ക് മാറ്റി കൊണ്ടോട്ടി ഓര്‍ബിറ്റ് എന്ന സ്ഥാപനം കുട്ടികള്‍ക്ക് സൗജന്യമായി പ്രിന്റ് ചെയ്തുനല്‍കാറുണ്ട്.ഈ മഹത്കാര്യം ചെയ്യുന്ന ഓര്‍ബിറ്റ് കൊണ്ടോട്ടി എന്ന സ്ഥാപനത്തിന് നന്ദി അറിയിക്കുന്നതിനൊടൊപ്പം ഇവയുടെ ഒന്ന്, രണ്ട് ടേമിലെ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിവയുടെ pdf നാല് ഫയലുകള്‍ ഷേണി ബ്ലോഗിലൂടെ ഷയര്‍ ചെയ്ത  ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടിയിലെ ജീവശാസ്ത്ര അധ്യാപകന്‍ ശ്രീ റഷീദ് ഓടക്കല്‍ സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Class X EASY NOTES -ALL SUBJECTS Malayalam Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : I
Class X EASY NOTES -ALL SUBJECTS English Medium Volume : II
Class X EASY NOTES -ALL SUBJECTS Malayalam Medium Volume :II

2 comments:

  1. ദേവദത്തൻ4/15/2020 8:39 PM

    രണ്ടാം വർഷ ഹിസ്റ്ററി ഓൺലൈൻ ക്വിസ് വളരെ വളരെ ഉപയോഗപ്രദം.തുടർന്നുള്ള അധ്യായങ്ങൾ കൂടി പരിഗണിക്കുമെന്ന് കരുതുന്നു

    ReplyDelete