കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/21/2019

SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS BY DJ MISSION

പിണങ്ങോട് WOHSS ലെ അധ്യാപകന്‍ ശ്രീ ടി.സി സുലൈമാന്‍ സാര്‍ നേതൃത്വം നല്‍കുന്ന Dj Mission You tube channel പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ പൊതുഭരണം(Public Adminitration) എന്ന പാഠത്തെ കുട്ടികള്‍ വളരെ ഈസിയായി മനസ്സിലാക്കുവാന്‍ ഉതകുന്ന രീതിയില്‍ തയ്യാറാക്കിയ വീഡിയോ പോസ്റ്റ് ചെയ്യുകയാണ്. വീഡിയോ  ഷെയര്‍ ചെയ്ത ശ്രീ സുലൈമാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE - PUBLIC ADMINISTRATION - VIDEO CLASS 

MORE RESOURCES BY DJ MISSION
 പത്താം ക്ലാസ് രസതന്ത്രം - ഐസോമെറിസം
പത്താം ക്ലാസ് രസതന്ത്രം - മോള്‍ സങ്കല്‍പനം

പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം-യൂണിറ്റ് വിശകലനം -സ്വാതന്ത്ര്യാനന്തര ഇന്ത്യ SSLC, 10th Social Science
രണ്ടാം കൃതി സമവാക്യം - അൽജിബ്ര ഉപയോഗിക്കാതെ എളുപ്പത്തിൽ ഉത്തരം കാണാം
പത്താം ക്ലാസ് - സാമൂഹ്യശാസ്ത്രം -ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ
ഫിസിക്സ് - യൂണിറ്റ് 6 - പ്രാഥമിക വര്‍ണ്ണങ്ങള്‍

No comments:

Post a Comment