കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/08/2019

SSLC SEATING PLANNER 2019 BY SURESH KUMAR V

2019 മാര്‍ച്ചിലെ SSLC പരീക്ഷയ്ക്ക് ആവശ്യമായ SEATING PLANNER ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജില്ലയിലെ കുഴല്‍മന്ദം CAHS ലെ അധ്യാപകന്‍  ശ്രീ സുരേഷ് കുമാര്‍  വി. സാര്‍ .  ഈ അപ്ലികേഷന്‍ Ubuntu വില്‍ പ്രവര്‍ത്തിക്കുമെങ്കിലും Windows OS പ്രവര്‍ത്തിപ്പിക്കുന്നതായിരിക്കും കൂടുതല്‍ അഭികാമ്യം .SSLC പരീക്ഷക്കാവശ്യമായ Room Allotment, Stickers , Notice, Attendance , Seating Plan, Paper Account , Packing details എന്നിവ തയ്യാറാക്കാന്‍ സഹായിക്കുന്ന ഈ Seating Planner ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ഷീറ്റ് 1 എന്ന പേജില്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ഷീറ്റുകളില്‍ നിന്നും ആശ്യമായ ഫോമുകളുടെ പ്രിന്റ് എടുക്കാവുന്നതാണ്.
CLICK HERE TO DOWNLOAD SSLC SEATING PLANNER

No comments:

Post a Comment