കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

7/24/2019

SSLC HINDI - UNIT 2 - आई एम कलाम - COMPLETE PRESENTATION

പത്താം ക്ലാസ് ഹിന്ദി രണ്ടാം യൂണിറ്റിലെ  आई एम कलाम എന്ന പാഠവുമായി ബന്ധപ്പെട്ട്  ,സമഗ്രയിലെ ടീച്ചിംഗ് മാന്വലുകളില്‍ നിഷ്‌കര്‍ച്ചിട്ടുള്ള L.O കള്‍ക്ക് അനുസൃതമായി തയ്യാറാക്കിയ പ്രസന്റേഷന്‍    ഷേണി ബ്ലോഗിലൂടെ പങ്ക്‌വെയ്ക്കുകയാണ് ഷേണി ബ്ലോഗിലെ പ്രേക്ഷകര്‍ക്ക്  സുപരിചിതനായ കാസറഗോഡ‍് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC HINIDI  UNIT 2 - आई एम कलाम - PRESENTATION (odp) FILE 

No comments:

Post a Comment