കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/30/2019

SSLC MALAYALAM BT - STUDY MATERIAL - PART II BY ANIL VALLIKKUNNU

പത്താംക്ലാസിലെ മലയാളം അടിസ്ഥാന പാാഠാവലിയെ ആധാരമാക്കി, അതിലെ പ്രധാന പഠനപ്രവര്‍ത്തനങ്ങളും ആശയസൂചനകളും നല്‍കി തയ്യാറാക്കിയ പഠനസഹായിയാണ് ഇത്.'അമ്മത്തൊടിൽ 'വരെയുളളപാഠ ഭാഗങ്ങളുടെ പഠനക്കുറിപ്പുകള്‍ മുമ്പ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത് ഓര്‍മിക്കുമല്ലോ.വ്യത്യസ്തമായ പഠനാനുഭവങ്ങള്‍ നല്‍കിയും ചോദ്യാവലികളിലൂടെയും അനുഗുണമായ ഐ സി ടി സാധ്യതകളുപയോഗിച്ചും കുട്ടികള്‍ അവശ്യം നേടേണ്ട ആശയധാരണകളിലേക്കെത്തിക്കുവാന്‍ ഇത് സഹായിക്കുമെന്ന് കരുതുന്നു.ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും ഭേദഗതിയും വരുത്തിയാല്‍ അധ്യാപകര്‍ക്കും കൂട്ടിച്ചേര്‍ക്കലുകളോടെ ആശയം വികസിപ്പിച്ചെഴുതി ശീലിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നാണ് പ്രതീക്ഷ
അനില്‍ വള്ളികുന്ന് ,
മലയാളം അധ്യാപകന്‍
എസ് എം എം ഹയര്‍സെക്കന്ററി സ്ക്കൂള്‍
രായിരിമംഗലം -താനൂര്‍
SSLC MALAYALAM STUDY MATERIAL BY ANIL VALLIKUNNU 

1 comment: