കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/14/2020

SSLC EXAM MARCH 2020 HINDI QUESTION BANK AND DETAILED ANSWER KEY

2020 എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഹിന്ദി യിലെ 16 സെറ്റ് ചോദ്യപേപ്പറുകളും അവയുടെ വിശദമായ ഉത്തരസൂചികകളും ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീജിത്ത്  ആര്‍ സാര്‍ , LFEMHSS Edava.
ശ്രീജിത്ത് സാര്‍ തയ്യാറാക്കിയ 7 സെറ്റ്  ചോദ്യപേപ്പറുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്   ബ്ലോഗില്‍ പോസ്റ്റ് ചെയ്തിരുന്നു.. ആ ചോദ്യപേപ്പറുകളില്‍ ഉള്‍പ്പെട്ട  പല ചോദ്യങ്ങളും മോഡല്‍ പരീക്ഷയില്‍ ചോദിച്ചിരുന്നു എന്നത് ശ്രീജിത്ത് സാറിന്  അഭിമാനിക്കവുന്ന കാര്യം തന്നെയാണ്. ഈ വര്‍ഷത്തെ  മോഡല്‍ പരീക്ഷയില്‍ വന്ന മാറ്റങ്ങള്‍ കൂടി പരിഗണിച്ചു  തയ്യാറാക്കിയ 16 സെറ്റ് ചോദ്യപേപ്പറുകളാണ് ഈ പോസ്റ്റിലൂടെ ഷെയര്‍ ചെയ്യുന്നത്.
ഈ ചോദ്യപ്പേപ്പറുകളും , ശ്രീജിത്ത് സാര്‍ തയ്യാറാക്കിയ റിവിഷന്‍ നോട്ടുകളും, വ്യാകരണ ചോദ്യോത്തരങ്ങളും ശ്രദ്ധയോടെ പഠിച്ചാല്‍ എസ്.എസ്.എല്‍ സി പരീക്ഷയില്‍ ഹിന്ദി വിഷയത്തില്‍ A+ എളുപ്പത്തില്‍   ഉറപ്പിക്കാനാകും.
SSLC HINDI MODEL QUESTION PAPERS(16 SET)

SSLC HINDI MODEL EXAM DETAILED ANSWER KEYS

QUESTION PAPERS AND ANSWER KEYS IN A SINGLE FILE 
MORE RESOURCES BY SREEJITH SIR

No comments:

Post a Comment