കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/12/2020

SSLC LIVE CLASSES FOR SSLC STUDENTS - SUBJECT :CHEMISTRY - UNIT 1 -PERIODIC TABLE& ELECTRONIC CONFIGURATION - LIVE CLASS - PART 2

പത്താം ക്ലാസിലേക്ക് പ്രവേശനം നേടാനിരിക്കുന്ന പുതിയ കുട്ടികള്‍ക്കായി ഇന്ന് മുതല്‍ You Tube channel മുഖേന ലൈവ് ക്ലാസ്സുകള്‍ ഒരുക്കുകയാണ് ശ്രീ അരുണ്‍ എസ്. നായര്‍. , CHSS Adakkundu.
ഇന്ന് (12 -05-2020) കെമിസ്ട്രി യൂണിറ്റ്  1 -പീരിയോഡിക്ക് ടെബിളും ഇലക്ട്രോണ്‍ വിന്യാസവും  എന്ന പാഠത്തെ ആസ്പദമാക്കിയ രണ്ടാമത്തെ ക്ലാസ്  അവതരിപ്പിക്കുകയാണ് റിസോഴ്സ് അധ്യാപകന്‍  ശ്രീ മനോജ് സാര്‍
 ക്ലാസ് അവതരിപ്പിച്ച മനോജ് സാറിനും  , Arun സാറിനും  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 

No comments:

Post a Comment