Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

6/29/2020

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ(30) ഉച്ചക്ക് രണ്ടിന്

2020 എസ്.എസ്.എൽ.സി പരീക്ഷാഫലം ചൊവ്വാഴ്ച (ജൂൺ 30) ഉച്ചക്ക് രണ്ടിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
www.prd.kerala.gov.in
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
http://results.kerala.nic.in
www.sietkerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
എസ്.എസ്.എൽ.സി(എച്ച്.ഐ)റിസൾട്ട്
http://sslchiexam.kerala.gov.in ലും
റ്റി.എച്ച്.എസ്.എൽ.സി(എച്ച്.ഐ) റിസൾട്ട്
http://thslchiexam.kerala.gov.in ലും
ടി.എച്ച്.എസ്.എൽ.സി റിസൾട്ട്
 http://thslcexam.kerala.gov.in ലും
എ.എച്ച്.എസ്.എൽ.സി റിസൾട്ട്
http://ahslcexam.kerala.gov.in ലും ലഭിക്കും.
ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിലും ലഭിക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി. ആർ. ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി. ആർ. ഡി ലൈവ്  (prd live)  ഡൗൺലോഡ് ചെയ്യാം.
ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും.  കഴിഞ്ഞ വർഷം 41 ലക്ഷത്തിലധികം പേരാണ് പി.ആർ.ഡി ലൈവ് വഴി ഫലം അറിഞ്ഞത്.

No comments:

Post a Comment