കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/13/2020

പ്ലസ് വൺ സയൻസ് എടുത്താലുള്ള ഗുണങ്ങൾ I After SSLC, PLUS TWO

 SSLC കഴിഞ്ഞവർക്കും , PLUS TWO  SCIENCE  എടുത്തവർക്കും കൃത്യമായ Career guidance.. നിങ്ങൾ ആഗ്രഹിക്കുന്ന ജോലി ലഭിക്കാൻ ഏതു മേഖല തിരഞ്ഞെടുക്കണം ....?
ചക്കാലക്കല്‍ എച്ച് എസ് എസ് മടവൂറിലെ അധ്യാപകനായ ശ്രീ  മുഹമ്മദ് ജാബിര്‍ വീഡിയോയിലൂടെ വിശദീകരിക്കുന്നു.
പ്ലസ് വൺ സയൻസ് എടുത്താലുള്ള ഗുണങ്ങൾ I After SSLC, PLUS TWO

No comments:

Post a Comment