കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/02/2020

SSLC CHEMISTRY - UNIT 1 - PERIODIC TABLE AND ELECTRONIC CONFIGURATION - VIDEO CLASS - PART 1

പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും (Periodic Table and Electronic Configuration ) PART-1
 സബ് ഷെല്ലുകൾ എന്താണെന്ന് കൃത്യമായി മനസ്സിലാക്കാൻ  സഹായകരമായ വീഡിയോ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ജില്ലയിലെ ശ്രീ അബ്ദുള്‍ ഹസീബ് സാര്‍, അമ്പലക്കണ്ടി വിന്‍പോയിന്റ് അക്കാദമി. 

ഹസീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
RELATED POST
SSLC chemistry | Atomic Structure | ആറ്റത്തിന്റെ ഘടന | Winpoint Academy |

No comments:

Post a Comment