
ബയോളജിയിലെ ഇംഗ്ലീഷ്
ടേമുകളുടെ യഥാര്‍ത്ഥ അര്‍ത്ഥവും ആശയവും മനസിലാക്കുന്നതിനായി, ഹൈസ്കൂള്‍
ജീവശാസ്ത്ര അധ്യാപക കൂട്ടായ്മയുടെ സഹകരണത്തോടെ അധ്യാപകര്‍ക്കും
വിദ്യാര്‍ത്ഥികള്‍ക്കും മത്സര പരീക്ഷകള്‍ക്ക് ഒരുങ്ങുന്നവര്‍ക്കുമായി
സൗജന്യമായി ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ മലയാളം ബയോളജി ഡിക്ഷണറി
തയ്യാറാക്കിയിരിക്കുകയാണ് വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളിലെ
സെബിന്‍ മാസ്റ്റര്‍. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന ജീവശാസ്ത്രത്തിലെ
പുതിയ വാക്കുകള്‍ കൂടി ഉള്‍പ്പെടുത്തി ഡിജിറ്റലായും (ഓണ്‍ലൈന്‍ & ഓഫ്
ലൈന്‍), പ്രിന്റ് രൂപത്തിലും ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ഈ
ജീവശാസ്ത്രനിഘണ്ടു നിര്‍മ്മിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വാക്കുകളുടെ മലയാള
നിര്‍വ്വചനത്തിനു പുറമേ, കൂടുതല്‍ വ്യക്തതയ്ക്കായി ഒട്ടു മിക്ക
വാക്കുകള്‍ക്കും യു ട്യൂബ് വീഡിയോ ലിങ്ക് കൂടി ചേര്‍ത്തിട്ടുണ്ട്. ഫോണിലും
കമ്പ്യൂട്ടറിലും ഡിക്ഷണറി എങ്ങനെ ഉപയോഗിക്കാം എന്ന് വിശദമാക്കുന്ന യു
ട്യൂബ് വീഡിയോയുടെ ലിങ്കാണ് താഴെ തന്നിരിക്കുന്നത്. വീഡിയോ കണ്ട ശേഷം
വീഡിയോയുടെ താഴെയുള്ള കമന്റ് ബോക്സില്‍ നല്കിയിട്ടുള്ള ലിങ്കില്‍ നിന്നും
ഡിക്ഷണറി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും സുഹൃത്തുകള്‍ക്കും ഇത് ഷെയര്‍ ചെയ്യുമല്ലോ...
9/19/2020
BIOLOGY- MALAYALAM - DIGITAL DICTIONARY FOR TEACHERS AND STUDENTS - BY: SEBIN THOMAS
Subscribe to:
Post Comments (Atom)
No comments:
Post a Comment