**Medical Insurance Scheme for State Government Employees and Pensioners- MEDISEP- Extension of the first phase of the MEDISEP scheme for a period of two months - Sanction- Orders issued..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** Provision in SPARK for processing pending salary/arrears of employees, if any, from the office where the employee is currently working - Reg..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - എസ്‌. എസ്‌. എല്‍. സി. പരീക്ഷ മാര്‍ച്ച്‌ 2025 - പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക്‌ എസ്‌. എസ്‌. എല്‍. സി. പരീക്ഷാനുകൂല്യം നല്‍കുന്നത്‌ സംബന്ധിച്ച പൊതു നിര്‍ദ്ദേശങ്ങള്‍ ...ഡൌണ്‍ലോഡ്സ് കാണുക **

1/28/2024

EASY TAX CALCULATOR 2023-2024 (WINDOWS AND UBUNTU BASED)

2023-24 വര്‍ഷത്തെ ഇന്‍കം ടാക‍്സ്  കണക്കാക്കി ഫെബ്രുവരി ശമ്പളത്തില്‍ നിന്നും പൂര്‍ണ്ണമായി തിരിച്ചടക്കേണ്ടതുണ്ട്. ഇതിനായി ഇനിയും രണ്ട് തവണകള്‍ കൂടിയാണ് ബാക്കിയുള്ളത്. ഇതേവരെ ഇന്‍കം ടാക‍്സ്   കിഴിവ് നടത്താത്തവര്‍ അത് അടിയന്തരമായി കണക്കാക്കി തുടര്‍ന്നുള്ള രണ്ട് മാസങ്ങളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അവസാന മാസം വലിയൊരു സംഖ്യ അടക്കേണ്ടി വരുന്ന സാചചര്യം ഉണ്ടാവും. നിലവില്‍ അടക്കുന്നവരും ഫെബ്രുവരി മാസ ശമ്പളത്തില്‍ നടത്തേണ്ട കൃത്യമായ തുക കണക്കാക്കി സ്റ്റേറ്റ്‍മെന്റ് DDO ക്ക് നല്‍കി അതനുസരിച്ച് കിഴിവ് നടത്തേണം. 'Tax കണക്കാക്കുന്നതിനായി New Regime, Old Regime എന്നീ രണ്ട് രീതികള്‍ നിലവിലുണ്ട്. ഇവയില്‍ നമുക്ക് ഗുണകരമായത് ഓരോ വര്‍ഷവും നമുക്ക് തിരഞ്ഞെടുക്കാം എന്നതിനാല്‍ രണ്ട് രീതിയിലും കണക്കാക്കി കൂടുതതല്‍ പ്രയോജനകരമായത് തിരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഇന്‍കം ടാക്‍സ് കാല്‍ക്കുലേറ്ററുകളാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷത്തില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പ്രകാരം New Regime ഏറെ ആകര്‍കമായിരിക്കും എന്നതിനാല്‍ മുന്‍ വര്‍ഷങ്ങളില്‍ Old Regime തിരഞ്ഞടുത്തവര്‍ക്ക് പരിശോധിച്ച് New Regime ലേക്ക് മാറാവുന്നതാണ്. ഇതിന് സഹായകരമായ ഇന്‍കം ടാക‍്സ്  കാല്‍കുലേറ്റര്‍ -Easy Tax 2023-24 തയ്യാറാക്കി  ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുധീര്‍ കുമാര്‍ T. K .
സാറിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു
EASY TAX CALCULATOR 2023-2024 -WINDOWS BASED
EASY TAX CALCULATOR 2023-2024 UBUNTU BASED

No comments:

Post a Comment