പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

8/29/2024

STANDARD VIII PHYSICS -CONCEPTS THROUGH PUZZLES


എട്ടാം ക്ലാസിലെ ഊർജതന്ത്ര ആശയങ്ങൾ പസിലുകളായി ആയി അവതരപ്പിച്ചിരിക്കുകയാണ് നിലമ്പൂർ ഗവൺമെൻറ് മാനവേദൻ ഹൈസ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുരേഷ് മാസ്റ്റർ. ഒന്നാം പാദ വാർഷിക പരീക്ഷയ്ക്കുള്ള പാഠഭാഗങ്ങളാണ് പസിലുകളാക്കി മാറ്റിയിട്ടുള്ളത്.പസിലുകൾ കളിച്ച് ഉത്തരം കണ്ടെത്തുന്നതിലൂടെ പഠനം രസകരമാക്കാനും ഫിസിക്സ് ആശയം എളുപ്പത്തിൽ മനസിലാക്കുന്നതിനും സാധിക്കുന്നു. പസിലുകൾ ശാസ്ത്ര പഠ നത്തിൽ വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട്. ഉത്തരം കണ്ടെത്താനുള്ള ജിജ്ഞാസ വളർത്തി അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രശ്നങ്ങളാണ് പസിലുകൾ. സയൻസ് പസിൽസും കളികളും കുട്ടികൾക്ക് ശാസ്ത്ര സിദ്ധാന്തങ്ങളും ആശയങ്ങളും എളുപ്പത്തിൽ രസകരമായി പഠിക്കാൻ സഹായിക്കുന്നു. കുട്ടികളുടെ പ്രശ്ന‌പരിഹാര കഴിവുകൾ മെച്ചപ്പെടുത്തുന്നു. ചിന്തനശേഷി വളർത്തുന്നതോടൊപ്പം യുക്തി ഉപയോഗിച്ച് നിഗമനത്തിൽ എത്തേണ്ടതും ശാസ്ത്ര തത്വങ്ങൾ ഉപയോഗിക്കേണ്ടതുമായ പസിലുകൾ ഈ പുസ്തകത്തിൽ നൽകിയിരിക്കുന്നു.
STANDARD VIII PHYSICS -CONCEPTS THROUGH PUZZLES

No comments:

Post a Comment