പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ പൊതു സ്ഥലമാറ്റം – മലയോര/ റിമോട്ട്‌ ഏരിയ / ദുര്‍ഘടം പിടിച്ച സ്ഥലം – പട്ടിക പുതുക്കി അംഗീകരിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. Order in downloads**വിദ്യാലയത്തിലെ അച്ചടക്കവുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ - ബാലാവകാശ കമ്മീഷന്‍ ഉത്തരവ്...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**വിദ്യാരംഗം കലാ സാഹിത്യ വേദി- സാഹിത്യ സെമിനാർ സംബന്ധിച്ച്..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

10/22/2026

CLASS MEDIA -VERSION 02 - MOBILE APPLICATION FOR TEACHERS

അധ്യാപകരുടെ ദൈനംദിന പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കാൻ സഹായിക്കുന്ന CLASS MEDIA Version 2 എന്ന മൊബൈൽ ആപ്ലിക്കേഷൻ അധ്യാപകസുഹൃത്തുക്കളുമായി പങ്കുവെക്കുകയാണ് ചേർത്തല ഗവ. ഗേൾസ് എച്ച്.എസ്.എസിലെ ശ്രീ ആരിഫ് വി. എ. സർ.
കുട്ടികളുടെ വിവരങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും രക്ഷിതാക്കളുമായി ബന്ധപ്പെടുന്നതിനും ദൈനംദിന ഹാജർ രേഖപ്പെടുത്തുന്നതിനും പ്രതിമാസ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു. കൂടാതെ, ക്ലാസ് അധ്യാപകർക്ക് മാർക്ക് എൻട്രി, പ്രോഗ്രസ് കാർഡ് തയ്യാറാക്കൽ, റിസൾട്ട് അനാലിസിസ് തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലളിതമായും വേഗത്തിലും നിർവഹിക്കാനും ഇതിലൂടെ സാധിക്കും.ഈ ആപ്ലിക്കേഷന്റെ പ്രധാന സവിശേഷതകൾ ചുവടെ പരിചയപ്പെടുത്തുന്നു..
പ്രധാന സൗകര്യങ്ങൾ (Key Features)
━━━━━━━━━━━━━━━━━━━━
🏠 ഹോം സ്ക്രീൻ: ഒന്നിലധികം ക്ലാസുകൾ മാനേജ് ചെയ്യാനുള്ള സൗകര്യം, സ്കൂൾ-UDISE കോഡുകൾ, സ്കോളർഷിപ്പ് സ്റ്റാറ്റസ്, ഹാജർ നില എന്നിവ ഒറ്റനോട്ടത്തിൽ.

👨‍🎓 കുട്ടികളുടെ വിവരങ്ങൾ: നമ്പർ സേവ് ചെയ്യാതെ തന്നെ നേരിട്ട് രക്ഷിതാക്കളെ വിളിക്കാം; വിവരങ്ങൾ ഞൊടിയിടയിൽ കണ്ടെത്താം.

📋 Attendance: ദൈനംദിന ഹാജർ രേഖപ്പെടുത്താം, ആബ്സെന്റ് മെസ്സേജുകൾ ഒറ്റ ക്ലിക്കിൽ WhatsApp ചെയ്യാം, പ്രതിമാസ PDF Report ലഭിക്കും.

📊 Class Teacher Result: മാർക്കുകൾ രേഖപ്പെടുത്താം, പ്രോഗ്രസ് കാർഡുകൾ തയാറാക്കാം. സമ്പൂർണ്ണ പ്ലസിലേക്ക് ആവശ്യമായ XLSX (Excel), PDF, CSV എക്സ്പോർട്ട് കൂടാതെ Result Analysis Report ലഭ്യമാണ്.

📚 Subject Teacher: വിഷയതല മാർക്കുകൾ രേഖപ്പെടുത്താം; CSV/PDF/XLSX വഴി ഷെയർ ചെയ്യാം, കൂടുതൽ ശ്രദ്ധ വേണ്ട കുട്ടികളുടെ വിവരങ്ങൾ പട്ടിക്ക രൂപത്തിൽ

🌐 Quick Links: പ്രധാന വിദ്യാഭ്യാസ പോർട്ടലുകൾ ഒരിടത്ത്.
📲 Download Now:
👉 https://play.google.com/store/apps/details?id=com.edujalakam.classmedia

No comments:

Post a Comment