പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/09/2016

ORUKKAM 2016 - MATHS QUESTIONS AND ANSWERS - PRACTICE SOFTWARE

പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച ഒരുക്കം 2016 എന്ന കൈപുസ്തകത്തില്‍  ഗണിതത്തിലെ വൃത്തം എന്ന പാഠഭാഗത്തിലെ കോണുകള്‍ കാണുവാനുള്ള 15 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലന സഹായി അയച്ച് തന്നിരിക്കുന്നത്  കുണ്ടൂര്‍ക്കുന്ന് TSNMHSS Maths Clubന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഈ പ്രോഗ്രാം UBUNTU14.04ലാണ് പ്രവര്‍ത്തിക്കുക.
ചുവടെ ചേര്‍ത്തിരിക്കുന്ന ഫയല്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് അതിനെ Extract ചെയ്യുക.അപ്പോള്‍ ലഭിക്കുന്ന ഫയല്‍ ഡബിള്‍ ക്ലിക്ക് ചെയ്യുന്നതോടെ ചോദ്യങ്ങളുടെ ലിസ്റ്റ് ലഭ്യമാകും .ഇതില്‍ നിന്നും ചോദ്യങ്ങള്‍ ക്ലിക്ക് ചെയ്താല്‍ 15 ചോദ്യങ്ങളുടെ ലിസ്റ്റ് കാണാം.ഏതെങ്കിലും ഒരു ചോദ്യം തിരഞ്ഞെടുക്കുന്നതിന് ചോദ്യനമ്പരില്‍  ക്ലിക്ക് ചെയ്യുക. ലഭിക്കുന്ന ചോദ്യത്തിന്റെ ഇടത് വശത്തുള്ള നീല ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ഉത്തരങ്ങളും ഉത്തരങ്ങളെ തിരഞ്ഞെടുക്കാനുള്ള സൗകര്യങ്ങളും കാണാം .ചോദ്യം ചെയ്ത് കഴിഞ്ഞാല്‍ 'മതിയാക്കാം'എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്ത് അടുത്ത ചോദ്യത്തിലേയ്ക്ക് കടക്കാം.
പ്രമോദ് മൂര്‍ത്തി സാറിന്റെ ഈ ഉദ്യമം കുട്ടികള്‍ക്കു് ഏറെ പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു.പ്രമോദ് മൂര്‍ത്തി സാറിന് ഷേണി സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..

No comments:

Post a Comment