പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/08/2016

ദേശീയ സമ്മതിദായക ദിനാചരണം

പതിനെട്ട് തികഞ്ഞ പൗരന്‍മാര്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ജനാധിപത്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുമായുള്ള ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമുള്ള എല്ലാ ഉദ്യോഗസ്ഥരും സമ്മതിദായക ദിന പ്രതിജ്ഞ എടുക്കും. ജനുവരി 25 ന് രാവിലെ 11 നാണ് പ്രതിജ്ഞ.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അസംബ്ലിയിലും പ്രതിജ്ഞ ചൊല്ലണം. ദേശീയ സമ്മതിദായക പ്രതിജ്ഞ ഇതോടൊപ്പം. സമ്മതിദായകരുടെ പ്രതിജ്ഞ ജനാധിപത്യത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ ഞങ്ങള്‍, രാജ്യത്തിന്റെ ജനാധിപത്യ പാരമ്പര്യവും, സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന്റെ അന്തസ്സും കാത്തു സൂക്ഷിക്കുമെന്നും, ജാതി, മതം, ഭാഷ തുടങ്ങിയ പരിഗണനകള്‍ക്കോ മറ്റേതെങ്കിലും പ്രലോഭനങ്ങള്‍ക്കോ വശംവദരാകാതെ എല്ലാ തെരഞ്ഞെടുപ്പുകളിലും സധൈര്യം വോട്ടു ചെയ്യുമെന്നും ഇതിനാല്‍ പ്രതിജ്ഞ ചെയ്യുന്നു.

No comments:

Post a Comment