പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/21/2016

ഐ.ടി പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പരീക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശങ്ങള്‍

കണ്ണൂര്‍ ജില്ലയിലെ ഒരു പരീക്ഷാ കേന്ദ്രത്തിലെ ഐടി പരീക്ഷാ സോഫ്ട് വെയറിലെ ചില ചോദ്യങ്ങള്‍ പുറത്തായതിനാല്‍ അവശേഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഐ.ടി പരീക്ഷ പുതുക്കിയ പരീക്ഷാ സോഫ്ട് വെയര്‍ ഉപയോഗിച്ച് നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്.
എസ്എസ്എല്‍സി പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന i-ExaMS വെബ്സൈറ്റില്‍ ഹെഡ് ‌മാസ്റ്റര്‍ ലോഗിന്‍ ചെയ്ത് itexam_update.tar.gz ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് മാത്രമേ തുടര്‍ന്നുളള ഐടി പരീക്ഷ നടത്താല്‍ പാടുളള. പരീക്ഷാ സോഫ്ട് വെയര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.
***രാവിലെ ഒമ്പതരയോടെ മാത്രം ഇതിനുള്ള ലിങ്ക് iExaMS സൈറ്റില്‍ ലഭിക്കും. നിലവില്‍ പരീക്ഷ പൂര്‍ത്തിയാക്കാത്ത വിദ്യാലയങ്ങള്‍ക്ക് മാത്രമേ ഈ ലിങ്ക് ലഭിക്കൂ. പരീക്ഷ പൂര്‍ത്തിയാക്കി csv ഫയലുകള്‍ അപ്‌ലോഡ് ചെയ്ത വിദ്യാലയങ്ങളുടെ പേജില്‍ ഈ ലിങ്ക് ലഭിക്കില്ല.
എസ്.എസ്.എല്‍.സി  ഐ ടി  പരീക്ഷാ സോഫ്ട് ‌‌വെയര്‍ അപ്ഡേറ്റ് ചെയ്യുന്ന വിധം
എസ്.എസ്.എല്‍.സി പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന i-ExaMS വെബ് സൈറ്റില്‍  ഹെഡ് ‌മാസ്റ്റര്‍ ലോഗിന്റെ യൂസര്‍ നെയിമുും പാസ്‍വേഡും ഉപയോഗിച്ച് ലോഗില്‍  ചെയ്ത് താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍  ചെയ്യുക.
•ഹോം പേജില്‍ ലഭ്യമാക്കിയിരിക്കുന്ന ലിങ്കില്‍ നിന്ന് itexam_update.tar.gz ഡൗണ്‍ലോഡ് ചെയ്യുക.
• ഡൗണ്‍ലോഡ് ചെയ്ത itexam_update.tar.gz എന്ന ഫയല്‍ നിലവില്‍  ഐ.ടി  പരീക്ഷാ സോഫ്ട്‌വെയര്‍   ഇന്‍സ്റ്റാള്‍ ചെയ്തിട്ടുളള കമ്പ്യൂട്ടറുകളിേലേയ്ക്ക് കോപ്പി ചെയ്ത ശേഷം extract ചെയ്യുക.
• ഇപ്പോള്‍ ലഭിച്ച itexam_update എന്ന ഫോള്‍ഡര്‍ തുറന്ന് അതിനുള്ളിലെ  install_updates.sh എന്ന ഫയലില്‍ ഡബിള്‍ ക്ലിക് ചെയ്യുക.
• Run in terminal എന്നതില്‍ ക്ലിക് ചെയ്യുക.
• പാസ് ‌വേഡ് നല്‍കാനുളള ബോക്സില്‍ സിസ്റ്റം പാസ്‌ ‌‌വേഡ്(ചീഫ് എക്സാമിനറുടെടെ പാസ്‌ ‌വേഡ് അല്ല) നല്‍കുക.
• ഇന്‍സ്റ്റാലേഷന്‍  പൂര്‍ത്തിയായാല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍  അവശേഷിക്കുന്ന കുട്ടികളുെടെ മാത്രം പരീക്ഷ നടത്തുക.
• ഐ ടി പരീക്ഷാ നടത്തിപ്പിന് ഉപയോഗിക്കുന്ന എല്ലാ കമ്പ്യൂട്ടറുകളിലും അഡ്‌മിനിസ്ട്രേറ്റിവ്  അധികാരമുളള യൂസറില്‍ (default user) ഇത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.
• ഐ ടി  പരീക്ഷ നടത്തുന്ന കമ്പ്യൂട്ടറുകളില്‍ itexam_update.tar.gz ഇന്‍സ്റ്റാള്‍  ചെയ്ത് മാത്രമേ തുടര്‍ന്നുളള ഐ ടി  പരീക്ഷ നടത്താന്‍ പാടുളളു.

No comments:

Post a Comment