**പൊതുവിദ്യാഭ്യാസം- എയ്ഡഡ്‌ സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ കാരണം ദിവസ വേതനത്തില്‍ നിയമിച്ച അധ്യാപകരെ അതിനുശേഷം റെഗുലറൈസ്‌ ചെയ്യുമ്പോള്‍ ശമ്പള കുടിശ്ശിക നല്‍കുന്നതു- സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഗുണമേന്മ ഉയര്‍ത്തുന്നതിനും അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തന പദ്ധതി നിര്‍ദ്ദേശങ്ങള്‍ – വിദ്യാകിരൺ മിഷന്റെ ചുമതലകൾ കൂടി ഉള്‍പ്പെടുത്തി – ഭേദഗതി ഉത്തരവ്‌ പുറപ്പെടുവിക്കുന്നു. - G.O ഉത്തരവ് ഡൊണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - പരീക്ഷാഭവന്‍ - എസ്‌.എസ്‌.എല്‍.സി - 2026 ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ സോഫ്റ്റ്‌വെയര്‍ പരിഷ്കരണം -സംബന്ധിച്ച്‌ സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സർക്കാർ സന്തോഷപൂർവ്വം 2025 ഡിസംബർ 9 ചൊവ്വാഴ്ചയും 2025 ഡിസംബർ 11 വ്യാഴാഴ്ചയും സംസ്ഥാനത്തെ എല്ലാ പൊതു ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഅവധിയായി, കൂടാതെ വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളമുള്ള അവധിയായും പ്രഖ്യാപി'ച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍**2026 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എസ്.എസ്.എൽ.സി (എച്ച്.ഐ) പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള തീയതി ഡിസംബർ 3ന് വൈകിട്ട് 5 വരെ നീട്ടിയതായി പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.**The Hon’ble Election Commission of India has revised the SIR schedule by extending the Enumeration Period up to 11/12/2025 from the earlier scheduled date of 04/12/2025..G.O in downloads**

10/14/2017

STANDARD 10 - SOCIAL I - UNIT 6 - INDIA AFTER INDEPENDENCE ; SOCIAL UNIT 9 - THE STATE & POLITICAL SCIENCE; SOCIAL II UNIT 6 - EYES IN THE SKY

ഒക്ടോബര്‍ മാസത്തില്‍ എടുത്ത് തീര്‍ക്കേണ്ട മൂന്ന്  യൂനിറ്റുകളുടെ സ്റ്റഡി നോട്ടുകളും, ഒരു വീഡിയോയും ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് എസ്.ഐ.എച്ച്.എസ്.സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ അബ്ദുള്‍ വാഹിദ് സര്‍. SS 1 യൂനിറ്റ് 6 സ്വാതന്ത്ര്യാനന്തര ഇന്ത്യ യൂനിറ്റ് 9 രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും എന്ന പാഠങ്ങളെയും SS 2 -  യൂനിറ്റ് 6- ആകാശക്കണ്ണുകളും അറിവിന്റെ വിശകലനവും എന്ന പാഠത്തെയും   ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവങ്ങളും വീഡിയോയും ആണ് ഈ പോസ്റ്റിലുള്ളത്. പഴെ മറ്റീരിയലുകളില്‍നിന്ന് വ്യത്യസ്തമായി ഈ യൂനിറ്റുകളില്‍ ചോദ്യങ്ങളും ഉള്‍പ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ടു.വളരെ ശ്രമകരമായ പ്രവര്‍ത്തനങ്ങളിലൂടെ ഈ പഠനവിഭവങ്ങള്‍ തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിന് അയച്ചു തന്ന ശ്രീ വാഹിദ് സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SOCIAL SCIENCE  - CHAPTER 6 AND 9
SOCIAL CHAPTER 6 - EYES IN THE SKY
അകലെയുള്ള പ്രതിഭാസങ്ങളേയോ വസ്തുക്കളേയോ നേരിട്ട് ബന്ധപ്പെടാതെ അവയെ സംബന്ധി ക്കുന്ന വിവരങ്ങൾ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ശേഖരിച്ചു വെക്കുകയും ചെയ്യുന്ന വിദൂര സംവേദനവും നിരീക്ഷണ പ്രതലങ്ങളും സംവേദങ്ങളും ഊർജജ ഉറവിടങ്ങളും പ്രതിപാദിച്ച് തുടങ്ങുന്ന ഭൂമി ശാസ്ത്രത്തിലെ നൂതന സങ്കേതങ്ങളെക്കുറിച്ചുള്ള യൂനിറ്റാണ് "ആകാശക്കണ്ണകളും അറിവിന്റെ വിശകലനവും". ഭൂമിയെ സദാസമയം നിരീക്ഷിച്ച് കൊണ്ടിരിക്കുന്ന ആകാശത്തിലെ കണ്ണുകളെ, സാറ്റലൈറ്റുകളെ, ഭൂമധ്യരേഖക്ക് ലംബമായി വ്യന്യസിച്ച് മധ്യരേഖാ ഭ്രമണപഥമുള്ള ഭൂസ്ഥിര ഉപഗ്രഹങ്ങളായും സൂര്യന്റെ പ്രത്യക്ഷ ചലനത്തിനൊപ്പം ഉപഗ്രഹത്തിന്റെ പഥമുൾക്കൊള്ളുന്ന തലവും സൂര്യനും തമ്മിലുള്ള കോൺ ഒരിക്കലും വ്യത്യാസപ്പെടാതെ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് ചലിക്കുന്ന സൗര സ്ഥിര ഉപഗ്രഹങ്ങളായും വേർതിരിച്ചത് കാണാം.
     GPS ഉം  ഗൂഗിൾ എർത്തും വിക്കിമാപ്പിയ യും ഉപയോഗിക്കുന്ന കാലത്ത് ജനപ്രിയ സാങ്കേതികവിദ്യകളായ GIS - GPS  ഉദ്‌ഥിത സേവനം എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന കാര്യമാണ് പിന്നീട് പ്രതിപാദിക്കുന്നത്. ഇതിൽ QGis സോഫ്റ്റ് വേർ ഉപയോഗിച്ച് എങ്ങനെ I T ലാബിൽ നിന്നും വിശകലനം ചെയ്യാം എന്നുള്ള വിവരും നൽകുന്നു.
      IRNSS നെക്കുറിച്ച് വിവരങ്ങൾ വിനിമയം ചെയ്യുന്നതിലൂടെ ഇന്ത്യ ഉപഗ്രഹ വിക്ഷേപണ രംഗത്ത് കൈവരിച്ച നേട്ടങ്ങും ആ നേട്ടത്തിന്റെ പിന്നണി പ്രവർത്തകരേയും അനുസ്മരിച്ച് "സ്വാതന്ത്യാനന്തര ഇന്ത്യ" എന്ന ചരിത്ര അധ്യായത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യാനന്തരം രാജ്യം നേരിട്ട വെല്ലുവിളികളും അത് എപ്രകാരം തരണം ചെയ്താണ് ഇന്നീ കാണുന്ന അഭിമാനകരമായ നേട്ടങ്ങൾ  ആസൂത്രണങ്ങളിലൂടെ കൈവരിച്ചതെന്ന് കാർഷിക, വ്യവസായിക, ശാസ്ത്ര-സാങ്കേതിക, വിദ്യാഭ്യാസ രംഗങ്ങളും, നമ്മുടെ രാജ്യത്തിന്റെ വിദേശ നയവും പരിശോധിച്ച് വിശകലനം ചെയ്ത് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുന്നു.
       ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ പരമാധികാര രാഷ്ട്രമായ ഇന്ത്യയെ രാഷ്ട്രം എന്നു വിളിക്കാനുള്ള കാരണങ്ങൾ അന്വേഷിച്ചാണ് രാഷ്ട്രതന്ത്രശാസ്ത്രത്തിലെ യൂനിറ്റിലേക്ക് കടക്കുന്നത്. രാഷ്ടവും രാഷ്ട്രതന്ത്രശാസ്ത്രവും എന്ന യൂണിറ്റിൽ രാഷ്ട്രം, രാഷ്ട്രത്തിന്റെ ഘടകങ്ങൾ, രാഷ്ട്രം ആവിർഭവിച്ചത്, രാഷ്ട്രത്തിന്റെ ചുമതലകൾ, പൗരത്വം, രാഷ്ട്രതന്ത്രശാസ്ത്രം, രാഷ്ട്രതന്ത്രശാസ്ത്രപഠനത്തിന്റെ പ്രാധാന്യം തുടങ്ങിയ ആശയങ്ങളാണ് വിശകലനം ചെയ്യുന്നത്.
SOCIAL I CHAPTER 6 - INDIA AFTER INDEPENDENCE
SOCIAL I - CHAPTER 9 - STATE AND POLITICAL SCIENCE
SOCIAL II - CHAPTER 6 - EYES IN THE SKY AND DATA ANALYSIS(PRESENTATION)
SOCIAL II - ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും (നോട്ട്)
EYES OF THE SKY  - VIDEO

1 comment: