കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

2/11/2018

SSLC HINDI WORKSHEETS - SAMBADH JODEM BY MOHAMMED ALI K

എസ്.എസ്.എല്‍ സി ഹിന്ദി പരീക്ഷയില്‍  ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളില്‍ ഒന്നാണ് "संबन्ध पहचानें और सही मिलान करें" ഇതുമായി ബന്ധപ്പെട്ട ചില ഉദാഹരണങ്ങള്‍ സഹാഹരിച്ച് ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്  MES HSS IRIMBILIYAM ലെ അധ്യാപകന്‍ ശ്രീ മുഹമ്മദ് അലി കെ.കുട്ടികള്‍ക്ക്  ഉപകാരപ്രദമായ ഈ പഠന വിഭവം ബ്ലോഗുമായി പങ്കുവെച്ച ശ്രീ മുഹമ്മദ് അലി  സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയക്കുന്നു.
CLICK HERE TO DOWNLOAD HINDI WORKSHEET -   SAMBANDH JODEM

No comments:

Post a Comment