കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/01/2018

എസ്.എസ്.എല്‍.സി - കേരള പാഠാവലി, അടിസ്ഥാന പാഠാവലി ഭാഷാ വ്യവഹാര രൂപങ്ങള്‍

എസ്.എസ്.എല്‍ സി പരീക്ഷയില്‍ കേരള പാഠാവലി, അടിസ്ഥാന പാഠാവലി എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട വ്യവഹാര രൂപങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പരിചയപ്പെടുവാന്‍ വേണ്ടി വിശദമായുള്ള വ്യവഹാരരൂപ പരിചയ കുറിപ്പ് ഷേണി ബ്ലോഗിലൂടെ പങ്കുവെയ്ക്കുകയാണ് കാസറഗോഡ് ജില്ലയിലെ ജി.വി.എച്ച.എസ്.എസ് ഫോര്‍ ഗേള്‍സ് ലെ മലയാള അധ്യാപകന്‍ ശ്രീ രമേശന്‍ പുന്നത്തിരിയന്‍ സാര്‍.ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന് അദ്ദേഹത്തോടുള്ള നന്ദിയും കടപ്പാടും ഇതോടൊപ്പം അറിയിക്കുന്നു.
പത്താം ക്ലാസ് മലയാളം - വ്യവഹാര രൂപങ്ങള്‍  - ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment