കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

3/01/2018

THE REAL WINNER - SHORT FILM BASED ON THE STORY "THE RACE"

The real winner short film based on the Story "The Race" by Nisha punjabi
ഒമ്പതാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ The Race എന്ന കഥയെ ആസ്പദമാക്കി Dr. C.T. Eapen Memorial Residential HSS - Sasthamcotta യിലെ   ഇംഗ്ലീഷ് ക്ലബ്ബ്,  ആ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകന്‍ ശ്രീ സുധി എം രാജൻ സാറിന്റെ  നേതൃത്വത്തിൽ ചിത്രീകരിച്ച  The Real Winner  എന്ന  ഹ്രസ്വ ചിത്രം ഈ പോസ്റ്റിലൂടെ പങ്കുവെക്കുകയാണ് .ഈ ഹൃസ്വ ചിത്രത്തില്‍ അഭിനയിച്ച അഭിനേതാക്കള്‍  സ്കൂളിലെ കുട്ടികളും അധ്യാപകരും തന്നെയാണ്.ഹൃസ്വ ചിത്ര ഷേണി ബ്ലോഗിലേയ്ക്ക് അയച്ചു തന്ന സുധി രാജ് സാറിനും അദ്ദേഹത്തിന്റെ സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിനും ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
The real winner short film based on The Race by Nisha punjabi

>

1 comment:

  1. Candidates can download the WBJEE 2018 Admit Card from 10th April 2018. The exam will be conducted on 22nd April 2018 through offline mode (OMR Sheet).

    ReplyDelete