കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

5/12/2018

SSLC MATHEMATICS CHAPTER 1 WORKSHEETS BY JOHN P.A

2018-2019 അദ്ധ്യയന വര്‍ഷ്ത്തേക്കുള്ള ഗണിത വര്‍ക്ക്ഷീറ്റുകള്‍ ഷേണി ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് HIBHSS Varappuzha ലെ ഗണിത അധ്യാപകന്‍ ജോണ്‍ പി.എ സാര്‍.  പത്താം ക്ലാസിലെ സമാന്തര ശ്രണി മുതൽ പുതിയവർക്ക് ഷീറ്റുകളാണ് അദ്ദേഹം അയച്ചു തന്നിരിക്കുന്നത്.ഈ വർഷത്തെ ട്രെയിനിങ്ങിൽ പരാമർശിക്കുന്ന ദൈനംദിന ക്ലാസ് റൂം പ്രവർത്തനം, നിരന്തര മൂല്യനിർണ്ണയം' യൂണിറ്റ് മൂല്യനിർണ്ണയം എന്നിവയും ചേർക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്...
ശ്രീ ശ്രീ ജോണ്‍ പി.എ സാറിന് ഷേമി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS WORKSHEETS - CHAPTER 1 (6 PAGES) 

FOR MORE RESOURCES BY JOHN P A  - CLICK HERE

No comments:

Post a Comment