കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

6/06/2018

HINDI PRSENTATION SLIDES STD 9 AND 10 - CHAPTER 1 BASED ON THE TEACHING MANUAL IN SAMAGRA

ഒമ്പത് പത്ത് ക്ലാസുകളിലെ ഒന്നാം പാഠത്തെ  ഹൈടെക്ക് ക്ലാസ് മുറികളില്‍ ഫലപ്രദമായി വിനിമയം ചെയ്യുവാന്‍ വേണ്ടിസമഗ്രയുടെ ടീച്ചിംഗ് മാനുവലിന് അനുസൃതമായി തയ്യാറാക്കിയ പ്രസന്റേഷന്‍ സ്ലൈഡുകള്‍  ഷേണി ബ്ലോഗിലൂടെ പങ്ക്‌വെക്കുകയാണ് കാസറഗോഡ് ജില്ലയിലെ കയ്യൂര്‍ ജി.എച്ച്.എസ്.എസ്സിലെ ഹിന്ദി അധ്യാപകന്‍ ശ്രീ വേണുഗോപാലന്‍ സാര്‍. ശ്രീ വേണുഗോപാലന്‍ സാറിന് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പത്താം ക്ലാസ് ഹിന്ദി ഒന്നാം പാഠം - बीर बहूटी  -  പ്രസന്റെഷന്‍
ഒന്പതാം ക്ലാസ്  ഒന്നാം പാഠം - पुल बनी थी मां - പ്രസന്റെഷന്‍

3 comments:

  1. A good attempt.but i cant download it .please help

    ReplyDelete
  2. pauly mp@ These slides are prepared in libre office impress (odp format) and can be viewed in ubuntu os

    ReplyDelete